വേമ്പനാട്ടുകായൽ നീന്തി കടന്ന് ആറു വയസ്സുകാരൻ്റെ സാഹസികം; വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് വൈക്കം സ്വദേശിയായ കൊച്ചുമിടുക്കൻ

വൈക്കത്ത് വേമ്പനാട്ടുകായൽ നീന്തി കടന്ന് ആറു വയസ്സുകാരൻ്റെ സാഹസികം. എഴു കിലോമീറ്റർ ദൂരം നീന്തിക്കിടന്നതോടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു ഈ കൊച്ചു മിടുക്കൻ. കോതമംഗലം വാരപ്പെട്ടി ശ്രീജാഭവനിൽ ശ്രീജിത്ത് മഞ്ജുഷ ദമ്പതികളുടെ മകൻ ശ്രാവൺ എസ് നായരാണ് വേമ്പനാട്ടുകായൽ നീന്തി കടന്നത്. ആലപ്പുഴ ജില്ലയിലെ വടക്കൻകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴു കിലോമീറ്റർ ദൂരം രണ്ടു മണിക്കൂർ മൂന്നു മിനിറ്റ്‌കൊണ്ടാണ് ശ്രാവൺ കീഴടക്കിയത്. ഇതോടെ ഏഴു കിലോമീറ്റർ നീന്തിക്കടക്കുന്ന പ്രായം കുറഞ്ഞ കുട്ടിയും ശ്രാവണായി.

Also Read: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; എതിരാളികളായി പഞ്ചാബ് എഫ്‌സി

കോതമംഗലം അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പനാണ് ശ്രാവണിന് മികച്ച പരിശീലനം നൽകിയത്. വിജയകരമായി നീന്തൽ പൂർത്തിയാക്കിയ ശ്രാവണിനെ അനുമോദിക്കാൻ കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, ഗായിക വൈക്കം വിജയലക്ഷ്മി, വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക മേഖലയിൽപെട്ടവരും എത്തിയിരുന്നു. വൈക്കം ബീച്ചിൽ ആയിരുന്നു സ്വീകരണ ചടങ്ങുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News