വാഷിങ്‌ടൺ: ടാറ്റ ഗ്രൂപ്പിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച് അമേരിക്കയിലെ പ്രവാസി സംഘടന. സൗത്ത് ഏഷ്യൻ ലെഫ്റ്റ് (സലാം) എന്ന സംഘടനയാണ് “ടാറ്റ ബൈ ബൈ’ എന്ന ക്യാമ്പേയിനുമായി ടാറ്റക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ പിന്തുണയ്‌ക്കുന്നെന്ന ആരോപണത്തിനു പിന്നാലെയാണ ബഹിഷ്കരണ ആഹ്വാനവുമായി സംഘടന രംഗത്തെത്തിയത്.
ടിസിഎസ് എന്ന ടാറ്റയ്‌ക്കു കീഴിലുള്ള ഐടി സ്ഥാപനം ഇസ്രയേൽ സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും. വിവരവിനിമയവും ആയുധനിർമാണ എന്നീ സേവനങ്ങൾ ഇസ്രയേൽ സൈന്യത്തിന് നൽകുന്നുണ്ടെന്നുമാണ് ടാറ്റക്കെതിരെ സലാം ഉന്നയിക്കുന്ന ആരോപണങ്ങൾ.
Also Read: ഒരു നൂറ്റാണ്ടിന്റെ പരിശ്രമം; ഈജിപ്തിനെ മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ന്യൂയോർക്ക് ആസ്ഥാനമായ പ്രവർത്തിക്കുന്ന സലാം ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ്.
Also Read: യുഎസ് റാപ്പര്‍ സീന്‍ ഡിഡ്ഡിക്കെതിരെ മയക്കുമരുന്ന് നൽകി 13കാരിയെ ബലാത്സംഗം ചെയ്ത കുറ്റവും
ന്യൂയോർക്ക് മാരത്തോൺ നടക്കാനിരിക്കുന്ന വേളയിലാണ് ടാറ്റക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്. ടാറ്റ കൺസൾട്ടൻസിയുടെ പങ്കാളിത്തത്തിലാണ് ന്യൂയോർക്ക് മാരത്തോൺ നടക്കാനിരിക്കുന്നത്. മാരത്തോണിൽ നിന്ന് ടാറ്റയെ പുറത്താക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here