ഗർഭിണിയായ കാമുകി വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു; ദില്ലിയിൽ 19 – കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി

Crime

ദില്ലിയിൽ കാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്തി. ദില്ലിയിലെ നം​ഗ്ലോയിലാണ് സംഭവം. ദില്ലി സ്വദേശിയായ സോണി(19) എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ കാമുകനായ സലീം, ഒരു സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സാമൂഹ്യമാധ്യമങ്ങളിൽ വളരെ സജീവമായിരുന്നയാളാണ് സോണിയെന്ന് പൊലീസ് പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ മാത്രം 6000-ത്തിലധികം ഫോളോവേഴ്സ് സോണിക്കുണ്ടായിരുന്നു. പലപ്പോഴായി, തന്റേയും കാമുകൻ സഞ്ജു എന്ന സലീമിന്റേയും ചിത്രങ്ങളും അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Also Read; കഞ്ചാവും, തൂക്കി നല്‍കാന്‍ ത്രാസും! കാസര്‍ഗോഡ് ഒരാള്‍ പിടിയില്‍

ഏഴുമാസം ​ഗർഭിണിയായ യുവതി കാമുകനായ സലീമിനോട് തന്നെ വിവാഹംകഴിക്കണമെന്ന് ആവശ്യപ്പെട്ട് നിർബന്ധിച്ചു. എന്നാൽ, വിവാഹത്തിന് താത്പര്യമില്ലാതിരുന്ന സലീം യുവതിയോട് ഗർഭഛിദ്രം ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്ന് യുവതി സലീമിനെ കാണാൻ പോയിരുന്നു. തുടർന്ന്, സലീമും രണ്ട് സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാണയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് യുവതിയെ മൂവരും ചേർന്ന് കൊന്ന് കുഴിച്ചുമൂടി.

Also Read; പാർട്ടി പ്രസിഡൻ്റ് പറഞ്ഞാൽ മന്ത്രി സ്ഥാനത്തു നിന്നും ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കും; എ കെ ശശീന്ദ്രൻ

കൊലപാതകവുമായി ബന്ധപ്പെട്ട് സലീമിനേയും ഒരു സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമൻ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News