മുൻ മിസ് ആന്ധ്രയുടെ മരണം; സുഹൃത്തായ ജിം പരിശീലകൻ അറസ്റ്റിൽ

മുൻ മിസ് ആന്ധ്രയുടെ മരണത്തിൽ സുഹൃത്തും ജിം പരിശീലകനുമായ യുവാവ് അറസ്റ്റിൽ. ആത്മഹത്യ പ്രേരണക്കേസിനാണ് സുഹൃത്തായ അക്ഷയിനെ അറസ്റ്റ് ചെയ്തത്. ജൂലൈ 25നാണ് സംഭവം നടന്നത്. 25കാരിയായ മുൻ മിസ് ആന്ധ്ര വിദ്യാ ശ്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .

ബസവേശ്വര നഗറിലെ ജിം ഇൻസ്ട്രക്ടറായ അക്ഷയുമായി വിദ്യാശ്രീ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത് . സൗഹൃദം പ്രണയത്തിലായപ്പോൾ ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. വിവാ​ഹം കഴിക്കുമെന്ന ഉറപ്പിനെ തുടർന്ന് വിദ്യാ ശ്രീ അക്ഷയിക്ക് പണം കടം നൽകി. എന്നാൽ, പിന്നീട് അക്ഷയ് വിദ്യയിൽ നിന്ന് അകലുകയായിരുന്നു. വിദ്യ മരിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നും അക്ഷയ് പറഞ്ഞു.

ALSO READ: ഭരണഘടനാ ബെഞ്ചുകള്‍ തീര്‍പ്പാക്കേണ്ടത് 29 പ്രധാന കേസുകള്‍: കേന്ദ്രം

ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും അക്ഷയ് മറുപടി നൽകിയില്ല. ഇതേതുടർന്ന് വിദ്യാശ്രീ പണം തിരികെ ചോദിച്ചപ്പോൾ അക്ഷയ് വിദ്യയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.ഇതേത്തുടർന്നാണ് ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്.

ALSO READ: സിദ്ധരാമയ്യക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം; ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

വിദ്യാശ്രീയുടെ ഡയറിയിലെ ആത്മഹത്യാക്കുറിപ്പിൽ തന്റെ മരണത്തിന് ഉത്തരവാദി അക്ഷയ് ആണെന്നും തന്നോട് മോശമായിട്ടാണ് പെരുമാറിയതെന്നും എഴുതിയിരുന്നു.അമ്മയ്ക്കും ഇളയ സഹോദരനുമൊപ്പമായിരുന്നു വിദ്യാശ്രീ താമസിച്ചിരുന്നത്. എംസിഎ ബിരുദധാരിയായ വിദ്യാശ്രീ, അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ബ്ലൂ യോണ്ടറിലെ ജീവനക്കാരിയും മോഡലുമായിരുന്നു. മിസ് ആന്ധ്രാ പട്ടവും നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News