മുൻബന്ധങ്ങളുടെ പേരിൽ കലഹം; കാമുകൻ കാമുകിയെ കഴുത്തറുത്തു കൊന്നു

ബംഗളുരുവിൽ മുൻബന്ധങ്ങളുടെ പേരിലുള്ള തർക്കം മൂർച്ഛിച്ച് കാമുകൻ കാമുകിയെ കഴുത്തറുത്തു കൊന്നു. അവസാനവർഷം എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ സീനിയറായിരുന്ന തേജസ് (23) എന്ന യുവാവാണ് കോല നടത്തിയത്. വ്യാഴാഴ്ച കർണാടക ഹാസൻ ജില്ലയിലാണ് സംഭവം.

ALSO READ: ഭാര്യയെ വിശ്വാസമില്ല; ഗുളികയില്‍ ബ്ലേഡ് കഷ്ണങ്ങള്‍ ഒളിപ്പിച്ച് നല്‍കി കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ശ്രമിച്ചത് നാല് തവണ

കൊല്ലപ്പെട്ട യുവതിയും തേജസുമായി കഴിഞ്ഞ ആറ് മാസങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ അടിക്കടി കലഹങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും യുവതിയുടെ മുന്‍ബന്ധങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. നിരന്തരം തർക്കങ്ങൾ നടന്നിരുന്ന സാഹചര്യത്തിൽ പ്രണയബന്ധം അവസാനിപ്പിക്കാൻ യുവതി താല്പര്യപ്പെട്ടിരുന്നു. പ്രശ്നങ്ങൾ സംസാരിക്കാൻ എന്ന വ്യാജേന നഗരത്തില്‍നിന്നും 13 കിലോമീറ്റര്‍ ദൂരെയുള്ള കുന്തി ബേട്ട മലമുകളിലേക്ക് തേജസ് യുവതിയെ കൊണ്ടുപോയി. അവിടെവച്ചും ഇരുവരും തമ്മിൽ തർക്കം നടന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തേജസ് യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.

ALSO READ: ഇടുക്കിയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ഡാന്‍സ് ടീച്ചര്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

സംഭവശേഷം തേജസ് സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പ്രദേശവാസികൾ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News