ജന്മദിനത്തിന് കേക്ക് മുറിച്ചതിന് പിന്നാലെ കാമുകിയുടെ കഴുത്ത് മുറിച്ച് യുവാവ്; നാടിനെ നടുക്കി കൊലപാതകം

ജന്മദിനാഘോഷത്തിന് പിന്നാലെ കാമുകിയെ ദാരുണമായി കൊലപ്പെടുത്തി യുവാവ്. അകന്ന ബന്ധുക്കളായ ഇരുവരും കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് യുവാവ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ബംഗളൂരുവിലാണ് സംഭവം. കര്‍ണാടക പൊലീസിലെ ജീവനക്കാരിയും 24കാരിയുമായ നവ്യയാണ് കൊല്ലപ്പെട്ടത്. കനകപുര സ്വദേശിയായ പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി പ്രശാന്ത് പൊലീസിന് മൊഴി നല്‍കി.

മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി കാമുകിയുമായി നിരവധി തവണ വഴക്ക് കൂടിയിട്ടുണ്ടെന്നും പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിച്ചിരുന്നെങ്കിലും തിരക്ക് കാരണം പ്രശാന്ത് ആഘോഷപരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

തുടര്‍ന്ന് ഇതിന് പകരമായി വെള്ളിയാഴ്ച നവ്യയുടെ ജന്മദിനം ആഘോഷിക്കാന്‍ പ്രശാന്ത് തീരുമാനിക്കുകയാൈയിരുന്നു. ഇതിനായി പ്രശാന്ത് കേക്കും വാങ്ങിയിരുന്നു. കേക്ക് മുറിച്ച ശേഷം നവ്യയുടെ കഴുത്തുമുറിച്ച് പ്രശാന്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News