നോക്കി നിൽക്കെ പങ്കാളിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി ആൺ സുഹൃത്ത്, കത്തിയെടുത്ത് വെട്ടി ഭർത്താവ്; ഇരുവരും ഇറങ്ങിയോടി

പങ്കാളിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയ ആൺസുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. അരീക്കോട് സ്വദേശിയായ യുവാവിനാണ് സംഭവത്തിൽ പരിക്കേറ്റത്. തലയ്ക്കും മുഖത്തും വെട്ടേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിപ്പാറ സ്വദേശിനിയുടെ മാതൃവീട്ടിൽവെച്ചായിരുന്നു സംഭവം നടന്നത്.

ALSO READ: ഗുജറാത്തിലടക്കം പോളിംഗ് ശതമാനം കുറവ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ വലിയ ആശങ്ക, മോദി വീഴുമോ? ഇന്ത്യ മുന്നണി വാഴുമോ?

മൂന്ന് ദിവസം മുൻപ് കൂട്ടുകാരിയുടെ വീട്ടിൽ പോയ പങ്കാളിയെ കാണാനില്ല എന്ന് കാണിച്ച് യുവാവ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കവെ ആൺസുഹൃത്തിൻ്റെ ബന്ധുക്കൾ യുവതിയെ സ്റ്റേഷനിൽ ഹാജരാക്കുകയും, തുടർന്ന് യുവതിയുടെ ഭർത്താവിനെയും വീട്ടുകാരെയും വിളിച്ചുവരുത്തി അവരോടൊപ്പം വീട്ടിലേക്കയക്കുകയുമായിരുന്നു.

എന്നാൽ യുവതി വീട്ടിലെത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആൺസുഹൃത്ത് കിടപ്പറയിലേക്ക് കയറിവരികയും ഭാര്യയോടൊപ്പം കട്ടിലിൽ കിടക്കുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ ഭർത്താവ് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് വെട്ടുകയായിരുന്നു. ടേബിൾഫാനെടുത്ത് അടിക്കുകയും ചെയ്തു.

ALSO READ: വെസ്റ്റ് നൈൽ പനി; കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

അതേസമയം, ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവിന് പിന്നാലെ യുവതിയും വീട് വിട്ടിറങ്ങിപോയി. യുവതിയും ഭര്‍ത്താവും രണ്ടുവയസ്സായ കുട്ടിയും യുവതിയുടെ മാതാവും മൂത്ത സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News