ബ്രേക്ക് അപ്പ് ആയ ദേഷ്യത്തിൽ വീട്ടിലെ ക്ലോസറ്റുമായി കടന്ന് കാമുകൻ; വൈറലായി യുവതിയുടെ പോസ്റ്റ്

പ്രണയബന്ധം വേർപെട്ട ദേഷ്യത്തിൽ കാമുകിയുമായി ഒന്നിച്ചു താമസിച്ചിരുന്ന വീട്ടിലെ ക്ലോസറ്റുമായി കടന്ന് കാമുകൻ. പ്ലംബിംഗ് ജോലി ചെയ്തിരുന്ന കാമുകനും കാമുകിയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. പ്രണയബന്ധത്തിലെ സ്വരച്ചേർച്ചകളെ തുടർന്ന് ഇരുവരും ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ബന്ധം അവസാനിപ്പിച്ച ശേഷം വീട്ടിൽ നിന്ന് താമസം മാറുന്നതിനായി സാധനങ്ങൾ പാക്ക് ചെയ്തുകൊണ്ട് നിന്ന കാമുകൻ കാമുകി ഉറങ്ങി എഴുന്നേൽക്കും മുൻപ് വീട്ടിലെ ഏക ക്ലോസറ്റുമായി കടന്നുകളയുകയായിരുന്നു.

Also Read: കഴിഞ്ഞയാഴ്ച റദ്ദാക്കുകയോ വൈകുകയോ ചെയ്തത് 100ലധികം വിമാന സര്‍വീസുകള്‍; വിസ്താരയോട് റിപ്പോര്‍ട്ട് തേടി കേന്ദ്രവ്യോമയാന മന്ത്രാലയം

രാവിലെ എഴുന്നേറ്റു പ്രഭാത കർമങ്ങൾക്ക് പോയപ്പോഴാണ് കാമുകി ഇക്കാര്യം അറിയുന്നത്. വീട്ടിലെ ഒരേയൊരു ക്ലോസറ്റായതിനാൽ യുവതി ആകെ കുഴങ്ങി. പ്രഭാത കർമങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ ഒടുവിൽ അടുത്തുള്ള ഒരു റസ്റ്ററന്റിനെ ആശ്രയിക്കുകയായിരുന്നു. സമൂഹമാധ്യമമായ റെഡിറ്റിലൂടെയാണ് യുവതി ഇക്കാര്യം പങ്കുവച്ചത്. നിരവധി കമന്റുകളാണ് യുവതിയുടെ പോസ്റ്റിനു താഴെ വന്നത്.

Also Read: ഒരു നഗരത്തിന്റെ വലിപ്പമുള്ള ‘ഗ്രീൻ ഡെവിൾ’; ഭൂമിയുടെ അടുത്തെത്താൻ ഇനി കുറച്ച് ദിവസം മാത്രം

പലരും ചിരിയടക്കാൻ കഴിയുന്നില്ല എന്ന തരത്തിലുള്ള കമന്റുകൾ നൽകി. പ്ലംബറായതിനാൽ കാമുകന് ക്ലോസറ്റ് നീക്കം ചെയ്ത് കൊണ്ടുപോകാൻ എളുപ്പമാണെന്നും ആളുകൾ കമന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News