ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിൻ്റെയും വേർപിരിയൽ ഔദ്യോഗികമായി ഉടനെയുണ്ടാകും. വിവാഹമോചനം സംബന്ധിച്ച കരാറുകളിൽ ഇരുവരും ധാരണയിലെത്തി. എട്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനാണ് ഇതോടെ വിരാമമാകുന്നത്.
2016-ല്‍ ആണ് ഫാൻസിനെ ഞെട്ടിച്ച് ആഞ്ജലീന ജോളി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. 2005ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായതെങ്കിലും ദീർഘനാൾ ഒന്നിച്ച് താമസിച്ച് 2014-ലാണ് ഇരുവരും വിവാഹിതരായത്. മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആഞ്ജലീന ജോളി ജന്മം നല്‍കി. പുറമെ മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു. പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആഞ്ജലീന വിവാഹമോചന അപേക്ഷ നൽകിയത്. 2016ൽ സ്വകാര്യ ജെറ്റില്‍ വെച്ച് തന്നോടും അവരുടെ രണ്ട് മക്കളോടും പിറ്റ് മോശമായി പെരുമാറിയെന്ന് അവര്‍ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലുള്ള അന്വേഷണത്തിൽ ബ്രാഡിനെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല.
Read Also: ‘എന്റെ ആ സിനിമ അമ്മ ഒരിക്കലും കാണില്ലെന്ന് പറഞ്ഞു’: ഐശ്വര്യ ലക്ഷ്‌മി
മക്കളെ സംബന്ധിച്ചുള്ള അവകാശവാദങ്ങളും സ്വത്ത് സംബന്ധിച്ച് വിഷയങ്ങളുമായി വിവാഹമോചനം ധാരണയിലെത്താന്‍ വൈകിയത്. ബ്രാഡ് പിറ്റിന്റെ രണ്ടാമത്തേതും ആഞ്ജലീന ജോളിയുടെ മൂന്നാമത്തേയും വിവാഹമായിരുന്നു. ഹോളിവുഡ് നടി തന്നെയായ ജെന്നിഫര്‍ ആനിസ്റ്റണുമായുള്ള ബന്ധത്തിന് ശേഷമായിരുന്നു ബ്രാഡ് ആഞ്ജലീനയുമായി അടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here