ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിക്ക് വീടൊരുക്കാന്‍ ബ്രാഹ്‌മണ സംഘടന

മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി നേതാവിന് വീടൊരുക്കാന്‍ ബ്രാഹ്‌മണ സംഘടന. കേസിലെ പ്രതി പ്രവേശ് ശുക്ലയ്ക്ക് വീടൊരുക്കാന്‍ ബ്രാഹ്‌മണ സംഘടനയായ ബ്രാഹ്‌മണ സമാജം ധനസമാഹരണ ക്യാമ്പയിന്‍ ആരംഭിച്ചു. ഇയാളുടെ വീട് കഴിഞ്ഞ ദിവസം മധ്യപ്രദേശ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയിരുന്നു.

Also Read- ‘ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ’; ഉദ്ഘാടന ദിവസം തന്നെ കട പൂട്ടിച്ച് കളക്ടര്‍

ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി പേര്‍ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇതിന് പിന്നാലെ പ്രവേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് പ്രവേശിന്റെ വീട് ഇടിച്ചുനിരത്തിയത്. ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധമെന്ന നിലയിലാണ് പുതിയ വീട് നിര്‍മിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Also Read- സ്വകാര്യഭാഗം വികൃതമാക്കി, കണ്ണ് കുത്തിപ്പൊട്ടിച്ചു, നാവ് മുറിച്ചെടുത്തു; ഞെട്ടിക്കുന്ന കൊലപാതകം

വീട് നിര്‍മിക്കാനായി പണം കണ്ടെത്താന്‍ പ്രവേശ് ശുക്ലയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ പണം സംഭാവന ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് അഖില ഭാരതീയ ബ്രാഹ്‌മണ സമാജം സംസ്ഥാന അധ്യക്ഷന്‍ പുഷ്പേന്ദ്ര മിശ്ര പറയുന്നത്. പ്രതി ചെയ്ത തെറ്റിന് ഒരു കുടുംബം മുഴുവന്‍ ദുരിതമനുഭവിക്കുന്നത് എന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു. വീട് നിര്‍മിക്കാനായി 51,000 രൂപ സഹായം നല്‍കിയെന്നും പുഷ്പേന്ദ്ര മിശ്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News