കാരണം അമിത ചൂട്, ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ല: പൊലീസ് അന്വേഷണ റിപ്പോർട്ട്

ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമാണ് തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് സ്ഥിരീകരിച്ചത്.

അന്വേഷണത്തെ തുടർന്ന് പ്ലാന്റിലെ ജീവനക്കാരുടെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തിരുന്നു. കൂടാതെ സിസിടിവി ക്യാമറകളും മൊബൈൽ ഫോണുകളും പരിശോധിച്ചു.

അതേസമയം,ബ്രഹ്മപുരം പ്ലാന്റിൽ ഇനിയും തീപിടുത്തിന് സാധ്യതയുണ്ട്, മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില ഇപ്പോഴും തുടരുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News