പാർലമെന്റ് അതിക്രമക്കേസ്‌; മുഖ്യ സൂത്രധാരൻ പിടിയിൽ

പാർലമെന്റ് അതിക്രമക്കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. ദില്ലി പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പാർലമെന്റ് അതിക്രമത്തിൽ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുരുതര വിഷയമെന്നും അമിത് ഷാ പറഞ്ഞു.

Also Read: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍റെ മരണത്തിലെ ദുരൂഹത; ഇരു ചേരിയായി നേതാക്കൾ

നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ പാർലമെൻറിൽ അതിക്രമം നടത്തിയത്. കാശിക നിയമങ്ങൾ, മണിപ്പൂർ കലാപം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് അതിക്രമം. സമാന ചിന്താഗതിക്കാരായ അക്രമികൾ പരിചയപ്പെട്ടത് സമൂഹമാധ്യമങ്ങളിലൂടെയാണ്.

Also Read: നിറഞ്ഞ പുഞ്ചിരിയുമായി നവകേരള സദസിനെ വരവേറ്റ് ജനങ്ങൾ

സർക്കാരിനോടുള്ള കടുത്ത എതിർപ്പാണ് പ്രതിഷേധത്തിലെത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ജനുവരിമുതൽ പ്രതികൾ അതിക്രമത്തിന്റെ ഗൂഢാലോചന തുടങ്ങിയിരുന്നു. പാര്ലമെന്റിനുള്ളിലെത്തി പ്രതിഷേധിച്ച പ്രതികൾ മൂന്നു ദിവസം മുൻപാണ് വിവിധ ട്രെയിനുകളിൽ ദില്ലിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News