തമിഴ്നാട്ടിലും ചാത്തന്റെ വിളയാട്ടം, ഞെട്ടിപ്പിച്ച് കളക്ഷൻ

റിലീസ് ആയത് മുതൽ വൻ പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ചിത്രം നേടിയിരിക്കുന്നത് വമ്പൻ കളക്ഷനും അഭിപ്രായവുമാണ് ഇതിനകം തമിഴ്‌നാട്ടിലെ ഓൾ ടൈം മലയാളം ഗ്രോസേഴ്‌സിൽ (മലയാളം വേർഷൻ) അഞ്ചാം സ്ഥാനം നേടി കഴിഞ്ഞു. ഇതുവരെ 1.60 കോടിയാണ് ഭ്രമയുഗത്തിന് തമിഴ്‌നാട്ടിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

ALSO READ: ക്രൈസ്തവരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും സുരേഷ് ഗോപിക്കും തിരിച്ചടിയായി തൃശൂർ അതിരൂപതയുടെ സമുദായ ജാഗ്രത സമ്മേളനം

ഭ്രമയുഗം ഇപ്പോഴും മികച്ച പ്രതികരണത്തോടെ മുന്നേറുന്നതിനാൽ വരും ദിവസങ്ങളിൽ അടുത്ത സ്ഥാനങ്ങളിലേക്ക് കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.നിലവിൽ 2018 എന്ന ജൂഡ് ആന്റണി ചിത്രമാണ് തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും കളക്ഷൻ നേടിയ മലയാളം സിനിമ. 2.25 കോടിയാണ് 2018 തമിഴ്‌നാട്ടിൽ നിന്ന് നേടിയത്. ഹൃദയം, ലൂസിഫർ, പ്രേമം എന്നീ സിനിമകളാണ് തമിഴ്നാട്ടിൽ ആദ്യ നാല് പട്ടികയിൽ ഉള്ളത്. മമ്മൂട്ടിയുടെ തന്നെ കണ്ണൂർ സ്‌ക്വാഡ് ആറാം സ്ഥാനത്തുമുണ്ട്.

അതേസമയം ഭ്രമയുഗം ആഗോളതലത്തിൽ 50 കോടി ക്ലബ്ബില്‍ ഇടംനേടി. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി ഭ്രമയുഗത്തിൽ . അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ALSO READ: മുഖ്യമന്ത്രിയുടെ മുഖാമുഖ പരിപാടി ഇന്ന് തിരുവനന്തപുരത്ത് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News