‘ഇതിലും വലുതൊന്നും ഇനി വരാനില്ല’, മമ്മൂട്ടി മനസ്സറിഞ്ഞു നിന്നാൽ മലയാള സിനിമ മാറും; ഭ്രമയുഗം നമ്മൾ ഉദ്ദേശിക്കുന്ന സിനിമയല്ല?

മലയാള സിനിമയിൽ പരീക്ഷണങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് മഹാനടൻ മമ്മൂട്ടി. ആ ചരിത്രത്തിലേക്കുള്ള പുതിയ കാൽവെയ്പ്പാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന സിനിമ. ബ്ലാക് ആൻഡ് വൈറ്റിൽ പുറത്തിറങ്ങുന്ന ചിത്രം വർഷങ്ങൾ പഴക്കമുള്ള ഒരു പ്രേതകഥയാണ് പറയുന്നത്. ഫസ്റ്റ് ലുക്ക് പുറത്തുവന്നത് മുതൽക്ക് വലിയ പ്രതീക്ഷകളാണ് ചിത്രത്തെ കുറിച്ച് ആരാധകർ പുലർത്തുന്നത്.

ALSO READ: ‘കടൈസി വ്യവസായി’ലെ അമ്മ മകന്റെ അടിയേറ്റ് മരിച്ചു

ദുർമന്ത്രവാദിയായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നതെന്നും, അർജുൻ അശോകൻ നായകനും മമ്മൂട്ടി വില്ലനുമാണെന്നും തുടക്കത്തിലേ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള ചിത്രങ്ങളൂം ട്രെയ്‌ലറും പോസ്റ്ററുമാണ് ഭ്രമയുഗത്തിന്റേതായി പുറത്തുവന്നത്. ഇപ്പോഴിതാ സിനിമയിലെ പുതിയ ചിത്രങ്ങൾ തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ മെഗാസ്റ്റാർ തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഭീതി തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ തന്നെയാണ് ഇവയും.

ALSO READ: ‘നിങ്ങൾ രാജ്യത്തെ നയിക്കുന്നത് രാജഭരണകാലത്തേക്ക്, ഇങ്ങനെ പോയാൽ സിംഹാസനം വരും പാർലമെന്‍റ് കൊട്ടാരമാകും’, ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ വൈറൽ പ്രസംഗം

അതേസമയം, കഴിഞ്ഞ ദിവസം ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ വേഷത്തിന്റെ പേര് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. ‘കുഞ്ചമൻ പോറ്റി’ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് എന്നാണ് സോഷ്യൽമീഡിയ പറയുന്നത് ഭ്രമയുഗത്തിന്റെ ഓഡിയോ ട്രാക്കുകളിലൊന്നിന്റെ പേര് ‘കുഞ്ചമൻ പോറ്റി തീം’ എന്നായിരുന്നു. ഇതാണ് ആരാധകർക്കിടയിൽ മമ്മൂട്ടിയുടെ പേര് കുഞ്ചമൻ പോറ്റി എന്നാണെന്നുള്ള ചർച്ചകൾ ഉണ്ടാകാൻ കാരണം . കൂടാതെ 50 മിനിറ്റ് മാത്രമേ മമ്മൂട്ടിയുടെ പ്രകടനം കാണാൻ കഴിയുകയുള്ളു എന്നും സോഷ്യൽമീഡിയ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News