കാത്തിരിപ്പോടെ ആരാധകർ; ഭ്രമയുഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയു​ഗം. ചിത്രത്തിന്റേതായി വരുന്ന അപ്ഡേറ്റുകൾ എല്ലാം ആരാധകർ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് വിവരം ഔദ്യോ​ഗികമായി പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. ഫെബ്രുവരി 15ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. റിലീസ് അപ്ഡേറ്റ് പുറത്തുവന്നതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകർ.

ALSO READ: കോസ്മെറ്റിക് സര്‍ജറി വിനയായി; ബ്രസീലിയൻ ഗായികയ്ക്ക് ദാരുണാന്ത്യം

നിരവധി കമന്റുകളാണ് ഇതിനു താഴെ വരുന്നത് ‘കാത്തിരിക്കുന്നു..മഹാനടന്റെ രാക്ഷസ നടനത്തിനായി’ ,’മറ്റു അഭിനേതാക്കൾക്ക് മുന്നിൽ നടനത്തിൻ്റെ പുത്തൻ പുതിയ പടവുകൾ തീർത്തു അയാൾ വീണ്ടും ഉയരങ്ങൾ കീഴടക്കുകയാണ്…ഒരു മഹാമേരുവിനെ പോലെ, മഹത്തായ തിയേറ്റർ എക്സ്പീരിയൻസിലേക്ക് സ്വാഗതം, ഇനിയാണ് മക്കളെ.. നടനെ കുറിച്ചും.. നടനത്തെ കുറിച്ചുമൊക്കയുള്ള ചർച്ചകൾ വരാൻ പോകുന്നത്’, എന്നിങ്ങനെയാണ് വരുന്ന കമെന്റുകൾ. ഇതിൽ നിന്നെല്ലാം ചിത്രം കാണുവാനായി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്ന് മനസിലാക്കാം. ടീസറും ഓഡിയോയും എല്ലാം വളരെ വൈറലായിരുന്നു.


മമ്മൂട്ടിയുടെ മറ്റൊരു പകർന്നാട്ടത്തിനു തന്നെ ചിത്രം സാക്ഷ്യം വഹിക്കും എന്നാണ് ഇതുവരെ വന്ന പോസ്റ്ററുകളിൽ നിന്നെല്ലാം വ്യക്തമാകുന്നത്. രാഹുൽ സദാശിവനാണ് ഭ്രമയു​ഗത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്.’ആൻ മെഗാ മീഡിയ’ ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിന് എത്തിക്കും. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് ഒരുങ്ങുന്നത്.

ALSO READ: ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ആക്രമിച്ച് ഹൂതികള്‍; തീ അണയ്ക്കാന്‍ ഇന്ത്യന്‍ കപ്പല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News