‘ചാത്തന്റെ വിളയാട്ടം ഇനി ഒടിടിയിൽ’, ഭ്രമയുഗം റിലീസ് തിയതി പ്രഖ്യാപിച്ചു

മലയാള സിനിമയിൽ മാറ്റത്തിന്റെ വിത്തുകൾ പാകിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ഇനി ഒടിടിയിൽ.
മാർച്ച് 15ന് സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ഭ്രമയുഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സോണി ലീവ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ALSO READ: ‘തമിഴ്‌നാട്ടിൽ തലൈവരെ വരെ പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്‌സ്’, മലയാളത്തിൽ ഇതാദ്യം: ആവേശത്തിൽ ആരാധകർ

മലയാളികളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഭൂതകാലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്​ത സിനിമയാണ് ഭ്രമയുഗം. ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററിൽ എത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ഭ്രമയുഗം ബോക്സ്ഓഫിസിൽ 60 കോടിയിൽ അധികമാണ് കളക്ഷൻ നേടിയത്.

ALSO READ: അഭിരാമി..അഭിരാമി.. ഗുണയിലെ കമൽഹാസന്റെ നായിക റോഷ്‌നിയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു? വെളിപ്പെടുത്തലുമായി സംവിധായകൻ

അതേസമയം, മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ഭ്രമയുഗം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. കൊടുമൺ പോറ്റിയായി മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് മമ്മൂട്ടി സമ്മാനിച്ചത്. സിദ്ധാർഥ് ഭരതനും അർജുൻ അശോകനുമായിരുന്നു മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News