‘ഭ്രമയുഗം’ ഇനി ‘സോണി’ക്ക് സ്വന്തം; വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്

തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ സോണി ലിവില്‍ കാണാന്‍ സാധിക്കും. 20 കോടി രൂപയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഓഫര്‍ ചെയ്തത്, 30 കോടി രൂപക്കാണ് സോണി ലിവ് ഭ്രമയുഗത്തെ സ്വന്തമാക്കിയത്. കേരളത്തില്‍നിന്ന് ഇതുവരെയുള്ള ആകെ കലക്ഷന്‍ 12 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു.

ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായെന്ന് നിര്‍മാതാക്കളും ട്വിറ്റ് ചെയ്തു. ശനി, ഞായര്‍ ദിവസങ്ങളില്‍ ചിത്രത്തിന് മികച്ച കളക്ഷന്‍ നേടാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിയ ചിത്രത്തിന് മകച്ച തിയറ്റര്‍ റണ്‍ ലഭിച്ചതോടെ ഷോകളുടെ എണ്ണവും വര്‍ധിപ്പിച്ചിരിക്കുകയാണ്.

Also Read: ചിക്കനും ബീഫും മാറിനില്‍ക്കും മക്കളേ… ഇതാ ഒരു വെറൈറ്റി കട്‌ലറ്റ്

മലയാളം ഭാഷയില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ഇപ്പോള്‍ തെലുങ്കിലേക്ക് മൊഴി മാറ്റിക്കൊണ്ടുള്ള ഭ്രമയുഗം റിലീസിന് എത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News