‘ഭ്രമയുഗത്തിൽ നായകൻ അർജുൻ അശോകൻ’, അപ്പോൾ വില്ലൻ മമ്മൂക്ക തന്നെ? ചർച്ചയായി പുതിയ പോസ്റ്റർ

പ്രേക്ഷകർക്ക് പുതുവത്സര സമ്മാനവുമായി കഴിഞ്ഞ ദിവസമാണ് ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ മമ്മൂട്ടി പുറത്തുവിട്ടത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ഒരു പോസ്റ്ററായിരുന്നു പുതുവത്സര ദിനത്തിൽ റിലീസായത്. ഇപ്പോഴിതാ ചിത്രത്തിലെ അർജുൻ അശോകന്റെ ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ALSO READ: നോയിഡയിൽ 26 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ബ്ലാക്ക് ആൻഡ് വൈറ്റിൽ തന്നെയാണ് പുതിയ അപ്‌ഡേഷനും ഭ്രമയുഗം ടീം പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ ഈ ചിത്രം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ വിഭാഗത്തിൽ പെടുന്ന ഒന്നായിരിക്കും എന്ന് ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. ഭീതിയോടെ നിൽക്കുന്ന അർജുൻ അശോകനെയാണ് ചിത്രത്തിൽ കാണുന്നത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത്.

ALSO READ: ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം, മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

ഭ്രമയുഗത്തിൽ മമ്മൂക്ക ഹലോവീൻ വേഷത്തിലാണോ എന്ന സംശയം ഉണർത്തുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. കറുത്ത വസ്ത്രം ധരിച്ച, മുഖം വ്യക്തമല്ലാത്ത ഹാലോവീൻ ആമ്പിയൻസോട് കൂടിയ ഒരു ചിത്രമാണ് പ്രചരിച്ചിരുന്നത്. ഭ്രമയുഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിൽ മമ്മൂക്കയാണോ ഉള്ളത് എന്ന് വ്യക്തമല്ലെങ്കിലും അങ്ങനെ സംഭവിച്ചാൽ ചിത്രം അടിപൊളിയാകുമെന്നാണ് അന്ന് ആരാധകർ വിലയിരുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News