‘ഇതാണ് സിനിമ, ഇതാണ് നടന്‍’; അന്യഭാഷയിലും ഭ്രമയുഗത്തിന്റെ തട്ട് താഴില്ല

പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ഏറെ ആവേശത്തിൽ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. കഴിഞ്ഞ ദിവസം ട്രെയിലര്‍ റിലീസ് ചെയ്തതോടു കൂടി ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. ഒന്നിനൊന്നു മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിക്കുന്നത്.തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെയും ട്രെയിലർ റിലീസ് ചെയ്തതതോടെ അന്യഭാഷാ ആരാധകർക്കിടയിലും മമ്മൂട്ടി ചിത്രം ഭ്രമയുഗം ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ALSO READ: ‘രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കുന്നത് ശരിയായ നിലപാടല്ല’: യാക്കോബായ സഭ ആഗോള തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം

‘നമ്മുടെ നടന്മാര്‍ക്ക് കഴിയാത്തത്, മമ്മൂക്ക സിറന്ത നടികര്‍’ എന്നാണ് ഒരു തമിഴ് ആരാധകന്‍ കുറിച്ചിരിക്കുന്നത്. ഒരു തമിഴ് നടനും മോഡുലേഷനുകൾ ഉപയോഗിച്ച് ഇത്രയും മികച്ച രീതിയില്‍ ഡബ്ബിംഗ് ചെയ്യാൻ കഴിയില്ലെന്ന് താൻ കരുതുന്നുവെന്നും തമിഴ് ആരാധകന്‍ വ്യക്തമാക്കുന്നുണ്ട്.

കൂടാതെ ‘ഒരു യഥാർത്ഥ ഇന്ത്യൻ സിനിമ ഇങ്ങനെ ആയിരിക്കണം. യഥാർത്ഥ സിനിമാ പ്രാക്ടീഷണർമാരെ കണ്ടെത്തുന്ന ദക്ഷിണേന്ത്യ മമ്മൂട്ടിയുടെ അസാധ്യപ്രകടനം, ഇതാണ് സിനിമ, ഇതാണ് നടന്‍’, എന്ന് പശ്ചിമ ബംഗാളില്‍ നിന്നും ഒരാള്‍ കമന്റ് ചെയ്യുന്നുണ്ട്. ചിത്രം കന്നഡയിൽ റിലീസ് ചെയ്യുന്നതിന് എല്ലാവരോടും നന്ദി. ഇവിടെയുള്ള നിരവധി മമ്മൂട്ടി ആരാധകർ സിനിമ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്’, എന്നാണ് കന്നഡക്കാർ പറയുന്നത്.തെലുങ്കിലും സമാന അഭിപ്രായം തന്നെയാണ് ഉയരുന്നത്.

അതേസമയം ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ എത്തുന്ന ചിത്രം. മമ്മൂട്ടിയുടെ ഉൾപ്പെടെയുള്ളവരുടെ പ്രകടനം ഓരോരുത്തരെയും അമ്പരപ്പിച്ചിരിക്കുകയാണ്. അഭിനയത്തിന് പുറമെ മമ്മൂട്ടിയുടെ ഡബ്ബിങ്ങും ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. അഞ്ച് ഭാഷയിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

ALSO READ:ഓപ്പറേഷൻ ബേലൂർ മഖ്‌ന: ആന ബാവലി വനമേഖലയിൽ, ദൗത്യസംഘം നേരായ ദിശയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News