ഞെട്ടിക്കുന്ന ഗെറ്റപ്പിൽ മമ്മൂട്ടി ; ആ പകുതിയുടെ പൂർണ രൂപം ഇതാ

ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം ബ്രാമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു . മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പാതി മുഖമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. ഇപ്പോൾ ഇതാ അതിന്റെ പൂർണ രൂപം മമ്മൂട്ടി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

also read:മമ്മൂട്ടി തന്റെ രക്തത്തിൽ അലിഞ്ഞ കാലം; പിറന്നാൾ ആശംസകൾ നേർന്ന് നടൻ ഇർഷാദ്

‘ദി ഏജ് ഓഫ് മാഡ്‌നെസ്’ എന്ന് ടൈറ്റിൽ എഴുതിയിരിക്കുന്ന പോസ്റ്ററിൽ ചിരിച്ചു നിൽക്കുന്ന പ്രായമായ മമ്മൂട്ടിയെയാണ് കാണാൻ സാധിക്കുന്നത്. ഭൂതകാലം പോലെ ഭ്രമയുഗവും ഭീതിപ്പെടുത്തുന്ന ഒരു സിനിമയായിരിക്കും എന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. ഏത് വേഷവും ചെയ്യാൻ തയ്യാറാകുന്ന മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് ചിത്രത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News