ബ്രസീലിൽ പാസഞ്ചർ ബസും ട്രക്കും കൂട്ടിയിച്ച് ഉണ്ടായ അപകടത്തിൽ 37 പേർ മരിച്ചു. ശനിയാഴ്ച തെക്ക്കിഴക്കൻ ബ്രസീലിലെ മിനാസ് ജെറായിസിലായിരുന്നു അപകടം.അപകടത്തിൽ 13 പേർക്ക് പരുക്കുണ്ട്.
ടിയോഫിലി ഓട്ടോണി നഗരത്തിന് സമീപം ഹൈവെയിലായിരുന്നു സംഭവം. സാവോ പോളോയിൽ നിന്നും യാത്ര തിരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ ബസിൽ 45 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
ALSO READ; പെഗാസസ് ഫോൺ ചോര്‍ത്തല്‍: ഇസ്രയേലിന്റെ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനത്തിനെതിരെ യുഎസ് കോടതി
ടയറിലുണ്ടായ തകരാർ മൂലം നിയന്ത്രണം വിട്ട ബസ് ട്രക്കിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം പരുക്ക് പറ്റിയവർ എല്ലാവരെയും ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു.ബസിനും ട്രക്കിനും പുറമെ അപകടം നടക്കുമ്പോൾ എത്തിയ മറ്റൊരു കാറും ഈ അപകടത്തിൽപെട്ടിരുന്നു. ഈ കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരുക്ക് പറ്റിയിട്ടുണ്ട്.
അതേസമയം ബ്രസീലിൽ ട്രാഫിക് അപകടങ്ങൾ കുത്തനെ കൂടിയതായാണ് വിവരം. ഈ വർഷം ഇതുവരെ പതിനായിരം പേർ വാഹനാപകടങ്ങളിൽ മരിച്ചതായാണ് വിവരം.
ENGLISH NEWS SUMMARY: 37 killed when Passenger bus collided with truck in Brasil.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here