റെയില്‍വേ ട്രാക്കില്‍ വീണ വിക്രമന് പുതുജീവന്‍ നല്‍കി അശ്വനി

കണ്ണൂര്‍ കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വീണയാളെ ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തി നഴ്‌സായ അശ്വനി. ചെറുകുന്ന്തറ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നഴ്‌സായ അശ്വിനിയാണ് ധീരതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും പര്യായമായത്. കണ്ണപുരം സ്വദേശിയായ ഒ വി വിക്രമനാണ് അശ്വിനിയുടെ ധീരതയിലൂടെ ജീവന്‍ തിരിച്ചു കിട്ടിയത്.

സ്വന്തം പിതാവിന്റെ പ്രായമുള്ള ആ മനുഷ്യനെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന ഒറ്റ ചിന്ത മാത്രമേ ആ നിമിഷത്തില്‍ അശ്വനിക്കുണ്ടായിരുന്നുള്ളൂ. സ്വന്തം ജീവനെകുറിച്ച് ആലോചിച്ചതേയില്ല. ബോധരഹിതനായി റെയില്‍വേ ട്രാക്കിലേക്ക് വീണയാളെ കൂകിപ്പാഞ്ഞെത്തിയ ബംഗലൂരു എക്‌സ്പ്രസ്സിന് മുന്നില്‍ നിന്നാണ് ജീവന്‍ പണയപ്പെടുത്തി അശ്വിനി രക്ഷിച്ചത്.

നാടിന്റെ അഭിമാനമായി മാറിയ അശ്വിനിക്ക് അഭിനന്ദന പ്രവാഹമാണിപ്പോള്‍. പൊലീസും പഞ്ചായത്തുമെല്ലാം അശ്വിനിയുടെ ധീരതയെ അനുമോദിച്ചു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറ ഇല്ലാത്തതിനാല്‍ ധീരമായ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ കണ്ടു നിന്നവരുടെ മനസ്സില്‍ മാത്രമാണ് പതിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News