കോപ്പ അമേരിക്ക ഫുട്ബോൾ; പരാഗ്വായെ പരാജയപ്പെടുത്തി ബ്രസീൽ

കോപ്പ അമേരിക്ക ഫുട്ബോളിൽ പരാഗ്വായെ പരാജയപ്പെടുത്തി ബ്രസീൽ . ഒന്നിനെതിരെ നാല് ഗോളിനാണ് ബ്രസീൽ വിജയിച്ചത്. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി.

ALSO READ: ലണ്ടനിലെ തിരക്കേറിയ തെരുവുകളിൽ ചുറ്റിക്കറങ്ങി മമ്മൂക്കയും ദുൽഖറും; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ബ്രസീല്‍ ക്വാര്‍ട്ടര്‍ എത്തിയപ്പോൾ പരാഗ്വ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ കൊളംബിയയുമായി സമനിലയിൽ എത്തിയാലും ബ്രസീലിന് ക്വാര്‍ട്ടറിലെത്താം. ആദ്യ മത്സരത്തില്‍ കോസ്റ്റോറിക്കയുമായി ബ്രസീല്‍ സമനില വഴങ്ങിയിരുന്നു.

35-മിനുട്ടിൽ വിനീഷ്യസ് ജൂനിയർ ബ്രസീലിനായി ആദ്യം ലീഡെടുത്തു. 43- മിനുട്ടിൽ സാവിയോ ലീഡ് ഇരട്ടിയാക്കി.ആദ്യ പകുതിയിലെ എക്സ്ട്രാ ടൈമിൽ വിനീഷ്യസ് വീണ്ടും ഗോൾ നേടി. കോപ്പ അമേരിക്കയിൽ ബ്രസീലിന്‍റെ ആദ്യ ജയമാണിത്. 43- മിനുട്ടിൽ ഫിനിഷിംഗിലെ പോരായ്മയും പരാഗ്വേയ്ക്ക് തോൽവിയായി.ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് 81-ാം മിനിറ്റില്‍ പത്ത് പേരുമായാണ് പരാഗ്വേ മത്സരം പൂര്‍ത്തിയാക്കിയത്. ബ്രസീല്‍ താരം ഡഗ്ലസ് ലൂയിസിനെ ഫൗള്‍ ചെയ്തതിന് പരാഗ്വേ മിഡ് ഫീല്‍ഡര്‍ ആന്ദ്രേസ് ക്യുബാസിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു.

also read: മറയൂരിൽ കോവിൽകടവ് യൂണിയൻ ബാങ്കിന് സമീപം കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി; ചിന്നാർ വന്യജീവി സങ്കേതത്തിൽ തുറന്നു വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News