അമ്പമ്പോ എന്തൊരു തെറി; മസ്‌കിന് നേരെ മോശം പദപ്രയോഗവുമായി ബ്രസീല്‍ പ്രഥമ വനിത

janja-lula-da-silva-elon-musk

ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിനെ തെറി പറഞ്ഞ് ബ്രസീൽ പ്രഥമ വനിത ജൻജ ലുല ഡ സില്‍വ. ശനിയാഴ്ച നടന്ന ജി20 സോഷ്യല്‍ ഇവന്റിനിടെയായിരുന്നു എഫിൽ തുടങ്ങുന്ന തെറിപ്രയോഗം. തെറ്റായ വിവരങ്ങള്‍ തടയുന്നതിന് സോഷ്യല്‍ മീഡിയ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.

അവർ സംസാരിക്കുമ്പോള്‍ കപ്പലിന് സമാനമായ ഹോണ്‍ മുഴങ്ങിയപ്പോൾ തമാശരൂപേണ ഇങ്ങനെ പറഞ്ഞു: ‘ഇത് എലോണ്‍ മസ്‌ക് ആണെന്ന് ഞാന്‍ കരുതുന്നു’, ‘എനിക്ക് നിങ്ങളെ പേടിയില്ല, *** യു, എലോണ്‍ മസ്‌ക്.’ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എക്സിന്റെ ഉടമയായ മസ്‌ക്, ചിരിക്കുന്ന ഇമോജി പോസ്റ്റ് ചെയ്താണ് ഇതിനോട് പ്രതികരിച്ചത്.

Read Also: കയറും മുമ്പേ പണി തുടങ്ങി വിവേക് രാമസ്വാമി; യുഎസിൽ ലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തെറിച്ചേക്കും

മറ്റൊരു പോസ്റ്റില്‍ ‘അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കാന്‍ പോകുന്നു’ എന്നും മസ്ക് കുറിച്ചു. പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെ പരാമര്‍ശിച്ച് ആണ് ഈ പ്രതികരണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ജി20 ഗ്രൂപ്പിന്റെ റിയോ ഡി ജനീറോ ഉച്ചകോടി. ഇതിന് മുന്നോടിയായുള്ള പരിപാടിയിലാണ് പ്രഥമ വനിത സംസാരിച്ചത്. കോടതി ഉത്തരവുകള്‍ അവഗണിച്ചതിന് എക്സിന് ഈ വര്‍ഷം ബ്രസീലില്‍ ഒരു മാസത്തേക്ക് താത്കാലിക നിരോധനമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News