തെക്കൻ ബ്രസീലിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 37 പേർ മരിച്ചതായി റിപ്പോർട്ട്. ശക്തമായ വെള്ളപ്പൊക്കത്തിൽ തെക്കൻ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡോ സുളിൽ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. പ്രളയത്തിൽ നിരവധിപ്പേരെ കാണാതാവുകയും 5,257 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തെക്കൻ ബ്രസീലിലെ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് തകർന്നതും മരണ സംഖ്യ ഉയർത്തുന്നതിന് കാരണമായി. അണക്കെട്ട് തകർന്നതിന് പിന്നാലെ റിയോ ഗ്രാൻഡേ ഡൂ സുളിൽ മാത്രം 60 പേരെ കാണാതായതാണ് അധികൃതർ അറിയിച്ചു.
Also read:ഇസ്‌ലാമിക പണ്ഡിതൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ബുഖാറയുടെ ആദരം
ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായി 75 പേരുടെ മരണത്തിനിടയാക്കിയ വെള്ളപൊക്കം ഉണ്ടായി ഒരു വർഷം തികയുന്നതിന് മുൻപാണ് അടുത്ത ദുരന്തം ബ്രസീലിയൻ ജനതയെ തേടിയെത്തിയത്. ബ്രസീലിയൻ ജിയോളജിക്കൽ സർവീസിന്റെ റിപോർട്ടുകൾ പ്രകാരം , ഇപ്പോഴുണ്ടായിരിക്കുന്ന വെള്ളപ്പൊക്കം 1941 ലെ പ്രളയത്തിനേക്കാൾ ശക്തിയേറിയതാണ്. ഏകദേശം 150 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്ര വലിയ വെള്ളപ്പൊക്കത്തിന് ബ്രസീൽ സാക്ഷ്യം വഹിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here