പരിശീലനത്തിനിടെ ഹൃദയാഘാതം; ബ്രസീല്‍ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു

പരിശീലനത്തിനിടെ ബ്രസീല്‍ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു. ബ്രസീലിയന്‍ നാലാം ഡിവിഷനില്‍ കളിക്കുന്ന ബഹിയ ഡെ ഫെയ്‌റ ക്ലബിന്റെ താരം ഹോസെ അല്‍ഡീന്‍ ഒലിവേരയാണ് മരിച്ചത്. ഹൃദയാഘാതം സംഭവിച്ചതായാണ് സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Also read- ‘ഞങ്ങള്‍ക്കൊരു മോള് പിറന്നു, സന്തോഷം’; ആദ്യ കണ്‍മണിയുടെ ചിത്രം പങ്കുവെച്ച് സച്ചിന്‍ ദേവ് എംഎല്‍എ

ഡിയോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന താരമാണ് ഹോസെ. ബുധനാഴ്ച ഉച്ചയ്ക്കുശേഷം പരിശീലനത്തിനിടെ ഹോസെക്ക് ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉകുഴഞ്ഞുവീണ ഉടന്‍ തന്നെ താരത്തെ ടീം ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Also read- അമിത് ഷായ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

2023 ല്‍ 23 മത്സരങ്ങളാണ് താരം കളിച്ചത്. അഞ്ച് ഗോളുകളും ഒരു അസിസ്റ്റും താരം നേടിയിട്ടുണ്ട്. സീരിസ് ഡി പ്ലേ ഓഫില്‍ ശനിയാഴ്ച പോടിഗാറിനെതിരെയാണ് താരം അവസാന മത്സരം കളിച്ചത്. പെനല്‍റ്റി ഷൂട്ടൗട്ട് വിജയിച്ച ബഹിയ ഡെ ഫെയ്‌റ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News