ബ്രസീൽ സുപ്രീംകോടതിക്ക് സമീപം സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

BRAZIL SUPREME COURT

ബ്രസീൽ സുപ്രീംകോടതിക്ക് സമീപം സ്ഫോടനം. തലസ്ഥാന നഗരമായ ബ്രസീലിയയിൽ ആയിരുന്നു സംഭവം. സ്ഥലത്ത് മൂന്ന് സ്ഫോടനം നടന്നതായാണ് വിവരം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

സുപ്രീംകോടതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചയാൾ ബോംബ് പൊട്ടി മരിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ രണ്ട് സ്‌ഫോടനങ്ങൾ സുപ്രീംകോടതിക്ക് സമീപമാണ് ഉണ്ടായത്. മൂന്നാമത്തെ സ്ഫോടനം ഉണ്ടായത് കോടതിക്ക് മുൻപിലാണ്. ഇവിടെ നിന്നാണ് ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്.

ബുധനാഴ്ച സുപ്രീംകോടതി സെഷൻ കഴിഞ്ഞയുടനായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് മന്ത്രിമാരെയും അഭിഭാഷകരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജി20 ഉച്ചകോടി നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആക്രമണം നടന്നതെന്നത് വളരെ ഗൗരവതാരമാണ്.

ALSO READ; 2024 ലെ ബുക്കർ പുരസ്‍കാരം നേടി സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’

അതേസമയം ബുധനാഴ്ച നടന്നത് ഒരു ചാവേർ സ്ഫോടനം ആയിരുന്നുവെന്നതാണ് പൊലീസ് പ്രാഥമികമായി കരുതുന്നത്. അതിനാൽ മരിച്ചയാളുടെ വിവരങ്ങളും പശ്ചാത്തലങ്ങളുമടക്കം പരിശോധിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അതേസമയം മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇയാളുടെ ശരീരത്തിൽ കൂടുതൽ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ബ്രസീലിലെ ഫെഡറൽ ഗവൺമെൻ്റിൻ്റെ മൂന്ന് ശാഖകളുടെ പ്രധാന കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ബ്രസീലിയയിലെ ഒരു ഐക്കണിക് സ്ക്വയറായ പ്ലാസ ഓഫ് ത്രീ പവേഴ്‌സിന് ചുറ്റുമാണ് സ്‌ഫോടനങ്ങൾ നടന്നത്. കഴിഞ്ഞ വർഷം ജനുവരി 8 ന് മുൻ പ്രസിഡൻ്റ് ജെയർ ബോൾസോനാരോയുടെ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതിഷേധിച്ച് അദ്ദേഹത്തിൻ്റെ അനുയായികൾ കെട്ടിടങ്ങൾ അടിച്ചുതകർത്ത് കലാപ വേദിയാക്കിയ സ്ഥലമായിരുന്നു ഇത്.
സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സ്ഥലത്ത് ബോം  റോബോട്ടിക് ബോംബ് സ്‌ക്വാഡിനെ അടക്കം പൊലീസ് വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News