ഇരട്ട ഗോളുമായി റാഫിഞ്ഞ; പെറുവിനെ തരിപ്പണമാക്കി കാനറികൾക്ക് തുടർജയം

raphinha-brazil

റാഫിഞ്ഞയുടെ ഇരട്ട ഗോളിൻ്റെ കരുത്തിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെതിരെ ബ്രസീലിന് വൻ ജയം. ഏകപക്ഷീയമായ നാല് ഗോളിനാണ് കാനറികളുടെ ജയം. ആൻഡ്രിയാസ് പെരേര, ലൂയിസ് ഹെൻറിക് എന്നിവർ ഒന്നുവീതം ഗോൾ നേടി.

Also Read: രണ്ട് അസിസ്റ്റും ഹാട്രിക് ​ഗോളും മെസ്സി മാജിക്കിൽ ബൊളീവിയയെ തകർത്ത് അർജന്റീന

38, 54 മിനിറ്റുകളിൽ പെനാൽറ്റിയിലൂടെയാണ് റാഫിഞ്ഞ ഗോൾ നേടിയത്. 71ാം മിനിറ്റിൽ പെരേരയും തൊട്ടുടനെ 74ാം മിനിറ്റിൽ ഹെൻറിക്കും പെറുവിൻ്റെ ഗോൾവല കുലുക്കി. പന്തുമായി മുന്നേറാനുള്ള ജീസസിന്‍റെ ശ്രമത്തിനിടെ പെറു താരം കൈയിൽ പന്ത് കൊണ്ടതാണ് ആദ്യ പെനാൽറ്റിക്കിടയാക്കിയത്.

ബ്രസീലിലായിരുന്നു മത്സരം. ചിലിയെ തോൽപ്പിച്ചതിന് ശേഷമുള്ള രണ്ടാം ജയമാണ് ബ്രസീലിൻ്റെത്. അതിന് മുമ്പ് നാല് മത്സരങ്ങൾ തോറ്റിരുന്നു. 10 മത്സരം പൂർത്തിയായപ്പോൾ 16 പോയിൻ്റുമായി നാലാം സ്ഥാനത്താണ് ബ്രസീൽ. അർജൻ്റീനയാണ് മുന്നിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News