‘ഞങ്ങടെ പിള്ളേരെ തൊടുന്നോടാ’, ആരാധകരെ മർദിച്ച ബ്രസീലിയൻ പൊലീസിനെ തടയാൻ മെസിയും സംഘവും ഗ്യാലറിയിൽ; വൈറലായി വീഡിയോ

കേരളത്തിലുടനീളം നിരവധി ആരാധകരുള്ള ഫുട്‍ബോൾ ടീമുകളാണ് അർജന്റീനയും ബ്രസീലും. കഴിഞ്ഞ ദിവസം അർജന്റീന ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരം നടന്നിരുന്നു. മത്സരത്തിൽ അര്ജന്റീന ഒരു ഗോളിന് ജയിച്ചതോടെ ആരാധകർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ബ്രസീൽ പൊലീസ് അർജന്റീനയുടെ ആരാധകർക്കെതിരെ ലാത്തി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: ആൺതുണയില്ലാതെ ജീവിക്കാൻ കഴിയാത്ത രീതി, വാടകവീട് പോലും ലഭിക്കുന്നില്ല; കരഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ച് നടി

ബ്രസീൽ പൊലീസിന്റെ തല്ല് വാങ്ങുന്ന അർജന്റീനൻ ആരാധകരെ രക്ഷിക്കാൻ സാക്ഷാൽ ലയണൽ മെസിയും ടീം അംഗംങ്ങളും തന്നെ നേരിട്ടിറങ്ങുന്നതാണ് വൈറലാകുന്ന വിഡിയോയിൽ കാണുന്നത്. ആൾക്കൂട്ടത്തെ മർദിക്കുന്ന പോലീസിനെ തള്ളിയിടുന്ന അർജന്റീനൻ ഗോളി എമിലിയാനോ മാർട്ടിനസും വിഡിയോയിൽ ഉണ്ട്. ഞങ്ങടെ പിള്ളേരെ തൊടുന്നൊടാ എന്ന ടൈറ്റിലിൽ ആണ് ഈ വീഡിയോ കേരളത്തിൽ ഉടനീളം പ്രചരിക്കുന്നത്.

ALSO READ: മറ്റു നടന്മാരെ പോലെ സുരക്ഷിതനാവാൻ ശ്രമിക്കുന്നില്ല, പുതിയ പരീക്ഷണങ്ങൾ ചെയ്യാൻ തയാറാകുന്നു; മമ്മൂട്ടിയെ കുറിച്ച് ജ്യോതിക

അതേസമയം, ഫുട്‍ബോളിലെ തന്നെ ഏറ്റവുമധികം ആരാധകരുള്ള രണ്ട് രാജ്യങ്ങളാണ് ബ്രസീലും അർജന്റീനയും. അതുകൊണ്ട് തന്നെ ഇരു ടീമുകളും തമ്മിലുള്ള മത്സരവും ലോകം ഉറ്റുനോക്കിയതാണ്. ഇപ്പോഴിതാ കളിക്കിടെ നടന്ന അർജന്റീനിയൻ ടീമിന്റെ ആരാധകർക്ക് വേണ്ടിയുള്ള ഇടപെടലുകളെ പ്രശംസിച്ചുകൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News