കോപ്പ അമേരിക്കയിൽ ആദ്യമാച്ചിന് തയ്യാറെടുത്ത് ബ്രസീൽ. നാളെ രാവിലെ 6.30 ന് കോസ്റ്റ റിക്കയുമായാണ് ആദ്യ മാച്ച്. ഇരു ടീമുകളും തമ്മിൽ ഇതുവരെ കളിച്ച 11 മാച്ചുകളിൽ 10 എണ്ണവും വിജയം കണ്ട ചരിത്രമാണ് ബ്രസിലിനുള്ളത്. കോപ്പ അമേരിക്കയിൽ തന്നെ അർജന്റീനയുമായി ഉണ്ടായ തോൽവിയുടെ ക്ഷതം കോസ്റ്റ റിക്കയ്ക്ക് മറച്ച കഴിയു എന്നതും ഈ മത്സരത്തിന്റെ ആവേശം കൂട്ടുന്ന വസ്തുതയാണ്.
Also Read: വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ..!
2022 ലെ ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ ഷൂട്ടൗട്ട് തോൽവിക്ക് ശേഷം, ബ്രസീൽ രണ്ട് കെയർടേക്കർ മാനേജർമാരിലൂടെ കടന്നുപോയ ശേഷമാണ് ഈ സീസണിലേക്കെത്തുന്നത്. ഈ മത്സരത്തിൽ വടക്കേ അമേരിക്കയിൽ നിന്നുള്ള ക്ഷണിതാക്കളായ കോസ്റ്റ റിക്ക താരങ്ങളുള്ള ബ്രസീൽ ടീമിനെതിരെ ഒരു വെല്ലുവിളി ഉയർത്തുമെന്ന് തന്നെയാണ് ഫുട്ബോൾ ലോകത്തിന്റെ പ്രതീക്ഷ. അമേരിക്കയിലെ കാലിഫോർണിയയിലുള്ള സോഫി സ്റ്റേഡിയത്തിലാണ് മത്സരം.
Also Read: പഠനം മുടങ്ങിപ്പോയോ..? എന്നാൽ തുടർപഠനം ഇനി പൊലീസിന്റെ മേൽനോട്ടത്തിൽ; രജിസ്ട്രേഷൻ ജൂലൈ 15 വരെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here