ബ്രസീൽ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറിന്റെ വീട് കൊള്ളയടിക്കാൻ ശ്രമം. നെയ്മറുടെ കാമുകി ബ്രൂണയുടെ സാവോപോളോയിലുള്ള വീട്ടിലെത്തിയ കൊള്ളസംഘം കാമുകിയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു. എന്നാൽ ഇരുവരും വീട്ടിൽ ഇല്ലാത്തത് കൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്.

ALSO READ: വല്യേട്ടൻ 4k യിൽ തിയേറ്റർ റിലീസ്, സിനിമ ആരും തൊടാതിരിക്കാൻ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിച്ചു; നിർമാതാവ് ബൈജു അമ്പലക്കര

വീട്ടില്‍ അതിക്രമിച്ചുകയറിയ കള്ളന്മാര്‍ വിലപിടിപ്പുള്ള പലതും അപഹരിച്ചു. മോഷണം നടക്കുമ്പോള്‍ ബ്രൂണയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. ഇരുവരെയും ബന്ധിച്ചശേഷമാണ് മൂവര്‍സംഘം മോഷണം നടത്തിയത്. ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, കള്ളന്മാരിലൊരാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം പഴ്‌സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയാണ് കള്ളന്മാര്‍ മോഷ്ടിച്ചത്. ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാനായാണ് മൂവര്‍ സംഘം വീട്ടില്‍ അതിക്രമിച്ചുകടന്നതെന്നാണ് പുറത്തുവരുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News