ചുംബിക്കാൻ ശ്രമിച്ചപ്പോൾ മുഖത്തടിച്ചു: ബ്രസീലിൽ യുവാവ് സഹപ്രവർത്തകയെ കഴുത്ത് ഞെരിച്ച് കൊന്നു

BRAZIL MURDER

ചുംബിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ ശേഷം മുഖത്തടിച്ചതിൽ പ്രകോപിതനായ യുവാവ് സഹപ്രവർത്തകയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബ്രസീലിലാണ് സംഭവം. മുപ്പത്തിയെട്ടുകാരിയായ സിന്റിയ റിബെയ്‌റോ ബാര്‍ബോസയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ മാര്‍സെലോ ജൂനിയര്‍ ബാസ്‌റ്റോസ് സാന്റോസിനി പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍സെലോ ചുംബിക്കാൻ ഒരുങ്ങിയപ്പോൾ സിന്റിയ അത് തടഞ്ഞിരുന്നു. യുവാവിന്റെ പെരുമാറ്റം ഇഷ്ടപ്പെടാഞ്ഞ യുവതി ദേഷ്യപ്പെട്ട് മുഖത്തടിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ മാര്‍സെലോ സിന്റിയയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.സംഭവം പുറത്തറിയാതിരിക്കാൻ ഇയാൾ യുവതിയുടെ മൃതദേഹം ആളില്ലാത്തിടത്ത് ഉപേക്ഷിക്കുകയും  ചെയ്തു.

ALSO READ; വാർത്താ മുറിയിൽ നിന്നും യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക്? ഫോക്‌സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്‌സെത്തിനെ നോമിനേറ്റ് ചെയ്ത് ട്രംപ്

എന്നാൽ  യുവാവിൻ്റെ അയൽവാസികളിൽ നിന്നും ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചതാണ് പൊലീസ് അന്വേഷണത്തിൽ വഴിത്തിരിവായത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവ് ചെയ്യാൻ യുവാവ്  മണ്‍വെട്ടി തിരക്കി അയൽവാസികളിൽ ചിലരുടെ വീടുകളിൽ പോയിരുന്നു. ഇത് പൊലീസ് അറിഞ്ഞതോടെയാണ് മാര്‍സെലോ കുടുങ്ങിയത്.തുടർന്ന് പൊലീസ് ഇയാലെ കസ്റ്റഡിയിലെടുത്തു. പിന്നീട് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതോടെ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here