ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമത്തെ അഭിനന്ദിച്ച് ബ്രസീലിയന്‍ താരം നെയ്മര്‍. 2034 ലെ അസാധാരണമായ ലോകകപ്പ് ഫുട്ബാള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും യോഗ്യതയും സൗദി അറേബ്യക്കുണ്ടെന്ന് നെയ്മര്‍. റിയാദില്‍ 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ‘ബിഡ് എക്‌സിബിഷന്‍’ സന്ദര്‍ശിക്കുന്നതിനിടെയാണ് നെയ്മറിന്റെ ഈ വാക്കുകൾ.
കളിക്കാര്‍ക്കും ആരാധകര്‍ക്കും മികച്ച അനുഭവം ഉറപ്പാക്കുന്നതിനാണ് സൗദി ശ്രമിക്കുന്നത്. സൗദിയുടെ ‘ബിഡ്’ ഫുട്ബാളിനെ സേവിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ദൈര്‍ഘ്യമേറിയ യാത്രകള്‍ ഒഴിവാക്കി ലോകകപ്പ് സമയത്ത് യാത്രാസമയം കുറയ്ക്കുക, സ്റ്റേഡിയങ്ങള്‍ക്കും ഹോട്ടലുകള്‍ക്കുമിടയില്‍ സഞ്ചാരം സുഗമമാക്കുക എന്നിവയിലൂടെ കളിക്കാരുടെ സുഖസൗകര്യങ്ങള്‍ സൗദി പരിഗണിക്കുന്നുണ്ട്. ഇത് മനസിനും ശരീരത്തിനും വിശ്രമം നൽകും. കൂടാതെ കളിക്കാര്‍ക്ക് മതിയായ സമയവും ലഭിക്കും എന്നും നെയ്മര്‍ പറഞ്ഞു.
ALSO READ: സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പ്; കേരള ടീമിനെ പ്രഖ്യാപിച്ചു
അതേസമയം കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ സൗദിയില്‍ നിര്‍മാണം പ്രഖ്യാപിച്ചത് മൂന്ന് സ്റ്റേഡിയങ്ങളാണ്. റിയാദിലെ കിംഗ് സല്‍മാന്‍ സ്റ്റേഡിയത്തിനും റോഷന്‍ സ്റ്റേഡിയത്തിനും ശേഷം മൂന്നാമത്തെ സ്റ്റേഡിയമായി പ്രഖ്യാപിച്ചത് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here