വിനീഷ്യസ് ജൂനിയറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്രസീലിയൻ ജനത

വംശീയാധിക്ഷേപത്തിന് ഇരയായ റയൽ മാഡ്രിഡിൻറെ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബ്രസീലിയൻ ജനത. റിയോ ഡി ജനീറോയിലെ വിഖ്യാതമായ ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം അണച്ചാണ് ബ്രസീൽ ജനത താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്

ലാലീഗയിൽ വലൻസിക്കെതിരായ മത്സരത്തിൽ എവേ ഗ്രൗണ്ടിലാണ് റയൽ മാഡ്രിഡിൻറെ ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയറിനെതിരെ കാണികളിൽ നിന്ന് വംശീയാധിക്ഷേപം ഉണ്ടായത്. റിയോ ഡി ജനീറോയിലെ വിഖ്യാതമായ ക്രൈസ്റ്റ് ദി റെഡീമറിലെ ദീപം കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കൂര്‍ നേരം അണച്ചാണ് ബ്രസീലിയന്‍ സര്‍ക്കാരും ജനതയും താരത്തോട് പിന്തുണ പ്രകടിപ്പിച്ചത്. റിയോയുടെയും ബ്രസീലിന്‍റേയും ഐക്കണായി അറിയപ്പെടുന്ന ശില്‍പമാണ് ക്രൈസ്റ്റ് ദി റെഡീമര്‍.വംശീയതക്കെതിരെയുള്ള ബ്രസീലിയൻ ജനതയുടെ ഐക്യദാർഢ്യത്തിനു വിനീഷ്യസ് നന്ദി പറഞ്ഞു.പ്രകാശം അണഞ്ഞ ക്രൈസ്റ്റ് ദി റെഡീമര്‍ ശില്‍പത്തിന്‍റെ ചിത്രം സഹിതമാണ് വിനിയുടെ ട്വീറ്റ്. ഇതാദ്യമായല്ല സ്‌പെയിനിലെ എതിര്‍ കാണികള്‍ വിനീഷ്യസിനെതിരെ റേസിസ്റ്റ് മുദ്രാവാക്യങ്ങളും ആംഗ്യങ്ങളും പ്രകടിപ്പിക്കുന്നത്. വംശീയാധിക്ഷേപത്തിനെതിരെ റയല്‍ മാഡ്രിഡ് ക്ലബ് നിയമനടപടികളിലേക്ക് ഇതിനകം കടന്നിട്ടുണ്ട്. സ്‌പാനിഷ് അറ്റോര്‍ണി ജനറലിന് പരാതി നല്‍കിയിരിക്കുകയാണ് ക്ലബ്. വിനീഷ്യസിന് ഐക്യദാര്‍ഢ്യവുമായി ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റീനോ, ബാഴ്‌സ പരിശീലകന്‍ സാവി, നിരവധി മുന്‍താരങ്ങള്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും സ്‌പാനിഷ്‌ സർക്കാരിനോട്‌ ബ്രസീൽ ആവശ്യപ്പെട്ടു. ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവ വിനീഷ്യസിന്‌ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുമ്പോൾ നശിക്കുന്നത് ലോകം നേഞ്ചോട്ട് ചേർത്തുവെക്കുന്ന കായിക ഇനത്തിന്റെ പെരുമയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News