എക്‌സ് പ്ലാറ്റ്‌ഫോമിന് ഒരു ലീഗല്‍ റെപ്രസെന്റേറ്റീവിനെ നിയോഗിക്കണമെന്ന നിര്‍ദേശവുമായി ബ്രസീല്‍ സുപ്രീം കോടതി. ഇതിനായി 24 മണിക്കൂര്‍ സമയം നല്‍കിയ കോടതി, അത് പാലിച്ചില്ലെങ്കില്‍ എക്‌സിനെ സസ്‌പെന്റ് ചെയ്യുമെന്ന ഭീഷണിയും കോടതി ഉയര്‍ന്നിട്ടുണ്ട്.
ALSO READ: സിദ്ധിഖിനെതിരായ കേസിൽ പുതിയ നീക്കവുമായി പൊലീസ്; പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു
ചില സെന്‍സര്‍ഷിപ്പ് നിര്‍ദേശങ്ങള്‍ സുപ്രീം കോടതി നിര്‍ദേശിച്ചതോടെ ഈ മാസമാദ്യം എക്‌സ് ബ്രസീലില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു.
ALSO READ: പോക്സോ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും
സെന്‍സര്‍ഷിപ്പ്, സ്വകാര്യത വിഷയങ്ങളുമായി ബന്ധപ്പെട്ട് ബ്രസീല്‍ സര്‍ക്കാരുമായി തുടരുന്ന നിയമ പോരാട്ടത്തിനിടെയാണ് മസ്‌കിന്റെ പ്രഖ്യാപനം. എക്സിലൂടെ തന്നെയാണ് മസ്‌ക് ഈ പ്രഖ്യാപനം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here