കണ്ടാൽ തന്നെ നാവിൽ വെള്ളമൂറും; ചായയോടൊപ്പം ഒരു ബ്രെഡ് ചിക്കൻ റോൾ

കുട്ടികളെ വീഴ്ത്താം ഈ ഈസി റെസിപ്പി കൊണ്ട്. ബ്രഡും ചിക്കനും ഉണ്ടെങ്കിൽ ഒരു വെറൈറ്റി നാല് മാണി പലഹാരമുണ്ടാക്കാം. ബ്രഡ് ചിക്കൻ റോൾ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം

ആവശ്യമായ ചേരുവകൾ

1. ബ്രഡ് കഷ്ണങ്ങൾ – ആവശ്യത്തിന്
2. ഉപ്പിട്ട് വേവിച്ച ചിക്കൻ – 300 ഗ്രാം
3. സവാള അരിഞ്ഞത് – ഒരു ചെറുത്‌
4. ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
5. കാപ്‌സിക്കം അരിഞ്ഞത് – 1/4 കപ്പ്
6. പാൽ – 1/2 കപ്പ്
7. കോൺഫ്ലോർ – 1 ടീസ്പൂൺ
8. ഉണക്കമുളക് ചതച്ചത് – ആവശ്യത്തിന്
9. ബട്ടർ /നെയ്യ് – 1 ടീസ്പൂൺ
10. എണ്ണ – 1 ടേബിൾസ്പൂൺ

Also Read: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്

പാകം ചെയ്യുന്ന വിധം

ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് അതിലേക്കു കുറച്ച് എണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കണം. എരിവിന് ആവശ്യത്തിന് ഉണക്കമുളക് ചതച്ചത് ചേർത്ത് കൊടുക്കാം. ഉണക്കമുളകിന് പകരം കുരുമുളക് പൊടിയായാലും മതി. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാപ്‌സിക്കവും ചേർത്ത് വഴറ്റണം.

1/2 കപ്പ് പാലിൽ ഒരു ടീസ്പൂൺ കോൺഫ്ലോർ കട്ടകെട്ടാതെ കലക്കി അത് വഴറ്റി വച്ചിരിക്കുന്ന മസാലയിലേക്ക് ചേർത്ത് കൊടുക്കണം, നന്നായി ഇളക്കി കൊടുക്കുക. ചെറുതായി കുറുകി വരുന്ന സമയത്ത് വേവിച്ച് പിച്ചികീറി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് സ്റ്റൗ ഓഫ്‌ ചെയ്തു ചൂടാറാൻ വയ്ക്കുക. ബ്രഡ് എടുത്ത് അതിന്റെ വശങ്ങൾ മുറിച്ചു മാറ്റണം എന്നിട്ട് ഒന്ന് പരത്തി കൊടുത്ത് കനം കുറച്ച് എടുക്കണം. അതിനുശേഷം ഉണ്ടാക്കി വച്ചിരിക്കുന്ന മസാലയിൽ നിന്നും കുറച്ചെടുത്ത് ബ്രഡിൽ വച്ച് ചുരുട്ടി റോളാക്കി എടുക്കണം. ഒരു വശത്തു കുറച്ച് വെള്ളം തേച്ചു കൊടുത്താൽ നന്നായി ഒട്ടി ഇരിക്കും.

Also Read: ശരീരഭാരം കൂട്ടാന്‍ മാത്രമല്ല കുറയ്ക്കാനും നെയ്യ് ഉപയോഗിക്കാം

ഇനി ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ഒരു ടീസ്പൂൺ ബട്ടർ /നെയ്യ് ഒഴിച്ചിട്ട് ഉണ്ടാക്കി വച്ചിരിക്കുന്ന റോൾസ് എല്ലാം തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കണം. എല്ലാ വശവും ബ്രൗൺ കളർ ആകുമ്പോൾ പാനിൽ നിന്നും എടുക്കാം. ചൂടോടെ വിളമ്പാം ടേസ്റ്റി ബ്രഡ് ചിക്കൻ റോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News