കുട്ടികൾക്ക് പോലുമുണ്ടാക്കാം ഈ സ്നാക്ക്; ബ്രഡ് കൊണ്ട് ഒരു സ്പെഷ്യൽ റോൾ പരീക്ഷിച്ചാലോ..?

അവധിക്കാലമായതുകൊണ്ടു കുട്ടികൾ അടങ്ങിയിരിക്കാൻ വലിയ ബുദ്ധിമുട്ടാണോ. അവധി കഴിയാറായെങ്കിലും കുട്ടികൾക്കിഷ്ട്ടപ്പെടുന്ന ഒരു സ്പെഷ്യൽ ബ്രഡ് റോൾ പരീക്ഷിച്ചു നോക്കിയാലോ. കുട്ടികൾക്ക് കൂടെ ഇതിന്റെ പാചകരീതി പഠിപ്പിച്ചുകൊടുത്തത് അവർക്കും ഇടയ്ക്കിടയ്ക്ക് നിങ്ങളെ സർപ്രൈസ് ചെയ്യാമല്ലോ..

Also Read: ബോക്‌സ് ഓഫീസില്‍ ഇടിച്ചുകയറി ‘ജോസേട്ടായി’; 50 കോടി ക്ലബില്‍ ടര്‍ബോ

ആവശ്യമായ ചേരുവകൾ

ബ്രഡ്
ബട്ടർ
പനീർ
കാപ്സികം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

Also Read: പാപ്പുവ ന്യു ഗിനിയയില്‍ ഉരുള്‍പ്പൊട്ടല്‍; ജീവനോടെ മണ്ണിനടിയില്‍പ്പെട്ടത് 2000ത്തോളം പേര്‍

പാകം ചെയ്യുന്ന വിധം

ഒരു ബൗളില്‍ പനീർ ചെറുതായി ഗ്രേറ്റ് ചെയ്തത് ചേര്‍ക്കാം. അതിലേക്ക് രണ്ടു സ്പൂൺ പൊടിയായി അരിഞ്ഞ കാപ്സിക്കവും വേണമെങ്കിൽ കാരറ്റും ചെറുതായി അരിഞ്ഞ സവാളയും അര ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും എരിവിന് അനുസരിച്ച് മുളക്പൊടിയും തക്കാളി സോസും ആവശ്യത്തിനുള്ള ഉപ്പും ഇത്തിരി കുരുമുളകും നുള്ള് ഗരം മസാലയും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം ബ്രെഡ് എടുത്ത് അരിക് ഭാഗം മുറിച്ച് മാറ്റാം. ചപ്പാത്തി റോൾ കൊണ്ട് ബ്രെഡ് പരത്തിയെടുക്കാം. ബ്രെഡിന് മുകളിൽ ടൊമാറ്റോ സോസ് പുരട്ടി അതിലേക്ക് പനീറിന്റെ കൂട്ട് വച്ച് ചുരുട്ടി എടുക്കാം. പാൻ വച്ച് ബട്ടർ ചേർത്ത് ഒാരോ ബ്രെഡ് റോളും തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കാം. നല്ല ടേസ്റ്റി പനീർ ബ്രെഡ് റോൾ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News