വീട്ടിൽ ബ്രെഡ് ഉണ്ടോ ? എങ്കിൽ രാവിലെ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ !

BREAD UPMAV

എന്നും ഇഡലിയും ദോശയും അപ്പവും പുട്ടുമൊക്കെ കഴിച്ച് മടുത്തോ ? എങ്കിൽ ഇന്നൊരു കിടിലൻ വെറൈറ്റി പ്രഭാത ഭക്ഷണം ഉണ്ടാക്കി നോക്കിയാലോ? വീട്ടിൽ ബ്രെഡ്ഡും മുട്ടയും ഉണ്ടെങ്കിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരമാണ് ഇന്ന് പരിചയപ്പെടുന്നത്; ബ്രെഡ് ഉപ്പുമാവ്

ബ്രെഡ് ഉപ്പുമാവ്; ആവശ്യമായ സാധനങ്ങൾ:

ബ്രഡ്- 6-7 ചെറിയ കഷ്ണങ്ങളായി മുറിച്ചത്
മുട്ട; 2 എണ്ണം
വെളിച്ചെണ്ണ – 1.5 ടേബിൾ സ്പൂൺ
കടുക് – 1/2 ടീസ്പൂൺ
സവാള – 1 ഇടത്തരം വലുപ്പത്തിൽ അരിഞ്ഞത്
പച്ചമുളക് – 2 അരിഞ്ഞത്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
തക്കാളി – 1/2 ഇടത്തരം വലുപ്പത്തിൽ അരിഞ്ഞത്
ഗരം മസാല – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

ബ്രെഡ് ഉപ്പുമാവ്; തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു ഫ്രൈയിങ് പാൻ ചൂടാക്കി, അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോഴേക്കും അതിലേക്ക് കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നു ചേർത്തു ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റണം. ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, പച്ചമുളക് , ഇഞ്ചി, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് കറിവേപ്പില കൂടി ചേർക്കാം. ഉള്ളി മൃദുലമാകുന്നതുവരെ വഴറ്റുക. മഞ്ഞൾപ്പൊടിയും കാശ്മീരി മുളകുപൊടിയും ചേർത്തു പച്ച രുചി പോകുന്നതുവരെ വഴറ്റുക. ഇപ്പോൾ അരിഞ്ഞ തക്കാളി ചേർത്തു നന്നായി പേസ്റ്റ് പോലെയാകുന്നതുവരെ വഴറ്റുക. 1/4 ടീസ്പൂൺ ഉപ്പ് ചേർക്കുക. 1/4 ടീസ്പൂൺ ഗരം മസാല ചേർത്തു നന്നായി യോജിപ്പിക്കുക.2 മുട്ട ചേർത്തു വഴറ്റുക. മുട്ടയുടെ ഈർപ്പം പോകരുത്.ബ്രഡ് കഷണങ്ങൾ ചേർത്തു നന്നായി യോജിപ്പിക്കുന്നതു വരെ നന്നായി ഇളക്കുക.മൂടി അടച്ച് 2 മിനിറ്റ് വേവിക്കുക. തീ അണച്ച് 2 മിനിറ്റ് കൂടി വയ്ക്കുക. ഇതോടെ സ്വാദിഷ്ടമായ ബ്രെഡ് ഉപ്പുമാവ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News