അമ്മയുടെ കാൻസർ ചികിത്സക്ക് പണം കണ്ടെത്താനായി എടിഎം മെഷീൻ കുത്തിത്തുറക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കനറാ ബാങ്കിന്റെ എടിഎം പൊളിച്ചുമാറ്റി പണം കവരാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ഉത്തർപ്രദേശിലെ നവാബ്ഗഞ്ചിലാണ് സംഭവം. ശുഭം എന്ന യുവാവാണ് അറസ്റ്റിലായത്. അമ്മയുടെ കാൻസർ ചികിത്സക്കായി പണമുണ്ടാക്കാനാണ് കുറ്റം ചെയ്തതെന്നും അറസ്റ്റിൽ പശ്ചാത്താപമില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
also read :പൊട്ടിപ്പൊളിഞ്ഞ്, അവഗണിക്കപ്പെട്ട നിലയില്‍ പുതുപ്പള്ളിയിലെ വെന്നിമല-പയ്യപ്പാടി റോഡ്
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ എടിഎം കിയോസ്‌കിലെത്തിയ ശുഭം മെഷീൻ വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു. എന്നാൽ, ഒരാൾ എംടിഎം മെഷീൻ കവർച്ച നടത്താൻ ശ്രമിക്കുന്നതായി ബെംഗളൂരുവിലെ കാനറ ബാങ്കിന്റെ കൺട്രോൾ റൂം കാൺപൂർ പൊലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ നവാബ്ഗഞ്ച് പൊലീസ് സ്ഥലത്തെത്തി ശുഭമിനെ കൈയോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് തന്റെ അമ്മ കാൻസർ ബാധിതയാണെന്നും ശസ്ത്രക്രിയയ്ക്ക് പണം ആവശ്യമായത് കൊണ്ടാണ് കവർച്ച നടത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
യൂട്യൂബ് വിഡിയോ കണ്ടാണ് എടിഎം യന്ത്രം എങ്ങനെ കട്ട് ചെയ്യാം എന്നതിനെക്കുറിച്ച് പഠിച്ചതെന്ന് പ്രതി പറഞ്ഞു. എന്നാൽ യുവാവ് നേരത്തെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here