ഭക്ഷണം എപ്പോഴും നേരത്തെ കഴിക്കണം എന്നാണ് പറയുന്നത്.എന്നാല്‍ പലരും അവര്‍ക്ക് തോന്നുമ്പോഴാണ് ഭക്ഷണം കഴിക്കുന്നത്.പ്രധാനമായും രാവിലെയും രാത്രിയും നേരത്തെ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ലോകത്തിലെ മരണത്തിന്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ്.
ALSO READ ;മലപ്പുറത്ത് മോഷണ പരമ്പര; അഞ്ചോളം കടകളിലും അനാഥാലയത്തിൻ്റെ ഓഫീസിലും മോഷണം
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരോ അത്താഴ ഭക്ഷണം വൈകി കഴിക്കുന്നവര്‍ക്കോ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ പറയുന്നത്.ഒരു മണിക്കൂര്‍ വൈകിയാല്‍ അപകടസാധ്യത ആറ് ശതമാനം വര്‍ദ്ധിക്കും. ഉദാഹരണത്തിന്, രാവിലെ 9 മണിക്ക് പ്രഭാതഭക്ഷണം കഴിക്കുന്ന ഒരാള്‍ക്ക് 8 മണിക്ക് ഭക്ഷണം കഴിക്കുന്ന ഒരാളേക്കാള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ആറ് ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.
ALSO READ ; ‘അവങ്ക താ എന്നുടെ അമ്മാവാ ഇറുക്കണം’, അടുത്ത ജന്മത്തിൽ ഷംന കാസിമിന്റെ മകനായി ജനിക്കണമെന്ന് മിഷ്‌കിൻ
പ്രഭാതഭക്ഷണം രാവിലെ 8 മണിക്ക് മുമ്പും രാത്രി ഭക്ഷണം 8 മണിക്ക് മുമ്പും കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ വൈകി ഉറങ്ങുന്നതിന് കാരണമാകുന്നു. മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുംകൂടുതലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here