പ്രാതലിനെക്കുറിച്ച് എന്തെല്ലാം മിഥ്യാധാരണകളാണ് നിങ്ങൾക്കുള്ളത്.ഒരേപോലെ സംശയമുളവാക്കുന്നതും പ്രധാനവുമാണ് രാവിലെ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ. ദിവസം മുഴുവൻ നിലനിൽക്കേണ്ട ഊർജവും പോഷകവും രാവിലത്തെ ഭക്ഷണത്തിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. പ്രാതലില്‍ പ്രോട്ടീനും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ പ്രാതലായി കഴിക്കുന്നത് നല്ലതല്ല.
ALSO READ: പച്ചരി മാത്രം മാത്രം; ഒരു വെറൈറ്റി രുചിയിലുണ്ടാക്കാം കിടിലന്‍ വിഭവം
പലരും ശരീരഭാരം കുറയ്ക്കാനെന്ന പേരിലും മറ്റുമായി പതിവായി പ്രാതലില്‍ സിറിയലുകള്‍ കഴിക്കുന്ന പതിവുണ്ട്. എന്നാല്‍ പഞ്ചസാരയും കൃത്രിമ രുചികളും നിറങ്ങളും സിറിയലുകള്‍ രാവിലെ കഴിക്കുന്നത് ഒഴിവാക്കണം. ഇവ കഴിക്കുന്നത് കലോറിയും ശരീരഭാരം കൂടുന്നതിനും കാരണമാകും. അതേസമയം, പേസ്ട്രികളും ഡോനട്ടുകളും പോലുള്ള ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഇവ രാവിലെ കഴിക്കുന്നത് ശരീരത്തിന്റെ ഊര്‍ജം നഷ്ടപ്പെടാൻ കാരണമാകും. പ്രാതലിനൊപ്പം ജ്യൂസ് കുടിക്കുന്നത് നല്ലതാണെങ്കിലും പഞ്ചസാരയുടെ അളവ് കൂടിയ ജ്യൂസ് പരമാവധി ഒഴിവാക്കണം. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. ഇത് കൊളസ്‌ട്രോള്‍ കൂടുന്നതിന് വഴിതെളിക്കും. കൂടാതെ രാവിലെ വെറും വയറ്റില്‍ വേവിക്കാത്ത പച്ചക്കറികള്‍ സലാഡായി കഴിക്കുന്നതും പഴങ്ങള്‍ സലാഡായി കഴിക്കുന്നതും നല്ലതല്ല.
ALSO READ: രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തവരേ ഇതിലേ… ഇതാ ഒരു വെറൈറ്റി ഐറ്റം
പ്രോസെസ്സഡ് ഭക്ഷണങ്ങൾ രാവിലെ പൂർണ്ണമായും ഒഴിവാക്കുക. ഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും മറ്റും അടങ്ങിയ പാന്‍കേക്ക് പോലുള്ള ഭക്ഷണങ്ങളും രാവിലെ കഴിക്കുന്നത് ഒഴിവാക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും. ചീസ്, പനീർ എന്നിവയും രാവിലത്തെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രമേ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ പാടുള്ളു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here