ചൂട് വെള്ളം വേണ്ട, കുഴച്ച് കുഴച്ച് കൈയും വേദനിക്കില്ല; വെറും 5 മിനുട്ടിനുള്ളില്‍ സോഫ്റ്റ് ഇടിയപ്പത്തിന്റെ മാവ് റെഡി

ഒരു ദിവസം മുഴുവന്‍ ഉഷാറായിരിക്കണമെങ്കില്‍ ആ ദിവസത്തെ പ്രഭാതഭക്ഷണം മനോഹരമായിരിക്കണം. ബ്രേക്ക്ഫാസ്റ്റ് സൂപ്പറാണെങ്കില്‍ ആ ദിവസവും സൂപ്പറായിരിക്കും. എന്നാല്‍ ഇന്ന് നമുക്ക് നല്ല കിടിലന്‍ രുചിയില്‍ ഇടിയപ്പം ഉണ്ടാക്കിയാലോ ?

ഇടിയപ്പം എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മാവ് ചൂടുവെള്ളത്തില്‍ കുഴയ്ക്കുന്ന കാര്യമാകും നമുക്ക് ഓര്‍മ വരിക. എന്നാല്‍ അത്തരം ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ ഒരു എളുപ്പവഴിയില്‍ ഇടിയപ്പത്തിനുള്ള മാവ് കുഴയ്ക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : പാല്‍ അത്ര നല്ല പുള്ളിയല്ല… പക്ഷേ ഇവയൊക്കെ കിടുവാണ്!

ചേരുവകള്‍

അരിപ്പൊടി- ഒരു കപ്പ്

വെള്ളം-ഒരു കപ്പ്

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ- 2 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

ഒരുകപ്പ് അരിപ്പൊടിയിലേക്ക് അതേ അളവില്‍ തന്നെ പച്ചവെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കികൊടുക്കാം.

ശേഷം മിക്‌സിയുടെ ജാറിലേക്ക് ചേര്‍ത്ത് നന്നായി അരച്ച് വെള്ളം പോലെയെടുക്കാം.

ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ഈ അരച്ചതും ചേര്‍ത്ത് ഗ്യാസിലേക്ക് വയ്ക്കാം.

തീ കുറച്ച് വച്ച് ഇളക്കി കൊടുക്കണം. വെളിച്ചെണ്ണയും ചേര്‍ക്കണം.

വെള്ളം വറ്റി ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിന് ആക്കിയെടുത്ത ശേഷം തീ ഓഫ് ചെയ്യുക

ചൂട് മാറിയതിനുശേഷം സേവനാഴിയില്‍ മാവ് ചേര്‍ത്ത് ഇടിയപ്പം പിഴിഞ്ഞെടുക്കാം.

ഇഡ്ഡലി തട്ടില്‍ തേങ്ങ തിരുമ്മിയതിന് മുകളിലേക്ക് ഇടിയപ്പം പിഴിഞ്ഞെടുത്ത് ആവിയില്‍ വേവിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News