ഓംലറ്റ്  ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു; ബ്രേക്ഫാസ്റ്റിന് മറ്റൊന്നും വേണ്ട

ഹെൽത്തി ഓംലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം…

ആവശ്യ സാധനങ്ങൾ:

ബട്ടര്‍- 2 ടേബിള്‍ സ്പൂണ്‍
സവോള- 1
ചുവന്ന കാപ്‌സിക്കം-1
മുട്ട- 4
പാല്‍- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കുരുമുളകുപൊടി- അര ടീസ്പൂണ്‍
ചീസ്- 2 ടേബിള്‍ സ്പൂണ്‍

Also read:പഴമയുടെ രുചിയറിയാം; വീട്ടിലുണ്ടാക്കാം മധുരിക്കും നെയ്യപ്പം

ഉണ്ടാക്കുന്ന വിധം:

ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബട്ടര്‍ ഉരുക്കി കഷ്ണങ്ങളാക്കിയ സവോളയും കാപ്‌സിക്കവും ചേര്‍ത്ത് വഴറ്റുക. പച്ചക്കറി വെന്തു വരുന്ന സമയത്ത് മറ്റൊരു പാത്രത്തില്‍ പാലും മുട്ടയും അര ടീസ്പൂണ്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് അടിച്ചുവെക്കുക.

പച്ചക്കറി വെന്തുവരുമ്പോള്‍ മാറ്റിവയ്ക്കുക. ഇനി ബാക്കിയുള്ള 1 ടേബിള്‍ സ്പൂണ്‍ ബട്ടര്‍ പാനിലുരുക്കുക. ഇതിലേക്ക് അടിച്ചുവച്ച മുട്ടമിശ്രിതം ചേര്‍ത്ത് രണ്ടുമിനിറ്റ് വെക്കുക.

ഒരു സൈഡ് വെന്തുവരുമ്പോള്‍ മറുവശം മറിച്ചിടുക. ഇരുവശവും വെന്തുകഴിഞ്ഞാല്‍ മുകള്‍ഭാഗത്ത് ചീസ് ഇട്ടുകൊടുക്കാം. ഒരുവശത്തായി പച്ചക്കറിയും ഇടാം. ഇനി മുട്ടയുടെ വശത്തുനിന്നും തവി ഉപയോഗിച്ച് പകുതി മടക്കുക. ചീസ് ഉരുകി വരുമ്പോള്‍ വാങ്ങിവെച്ച് ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News