പച്ചരി മാത്രം മാത്രം; ഒരു വെറൈറ്റി രുചിയിലുണ്ടാക്കാം കിടിലന്‍ വിഭവം

ദോശയും പുട്ടും ഇഡലിയുമൊക്കെ കഴിച്ച് മടുത്തവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിക്കാ3വുന്ന ഒന്നാണ് കൊങ്കണികളുടെ ഒരു പരമ്പരാഗത വിഭവമായ ‘ മച്ച്ക്കട്ട് ‘. നല്ല കിടിലന്‍ മച്ച്ക്കട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

1. ഉഴുന്ന് – 1 കപ്പ്

2. പച്ചരി – 2 കപ്പ്

3. ഉപ്പ് – ആവശ്യത്തിന്

4. കടുക്, വെളിച്ചെണ്ണ – ആവശ്യത്തിന്

പാചകരീതി

ഉഴുന്നും പച്ചരിയും കഴുകി വെവ്വേറെ ഏകദേശം 4 മണിക്കൂര്‍ വരെ കുതിര്‍ക്കുക.

ശേഷം സാധാരണ ഇഡലിമാവിന് അരയ്ക്കും പോലെ ഉഴുന്ന് നന്നായി ആട്ടി അരച്ചെടുക്കുക.

പച്ചരി പ്രത്യേകം അരയ്ക്കുക.

ഇനി മാവ് 6 മുതല്‍ 8 മണിക്കൂര്‍ വരേ പുളിപ്പിക്കാന്‍ വെയ്ക്കുക.

പുളിച്ച മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്താല്‍ മച്ച്ക്കട്ട്നുള്ള മാവ് തയ്യാര്‍.

ഇനി ഒരു ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി ഒന്നോ രണ്ടോ ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് ചൂടാക്കുക.

Also Read : ഒരോയൊരു ആപ്പിള്‍ മതി; ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ സ്‌നാക്‌സ്

ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ കടുക് ഇട്ടു താളിക്കുക.

കടുക് പൊട്ടിയ ഉടനെ ഇതിലേക്ക് രണ്ട് തവിയെങ്കിലും മാവ് ഒഴിക്കുക.

ഒരു അടപ്പ് വെച്ച് മൂടി, തീ കുറച്ച്, ചെറുതീയില്‍ പാകം ചെയ്യുക.

നാലോ അഞ്ചോ മിനിറ്റുകള്‍ കഴിഞ്ഞു ഇതിനെ ഇളക്കി മറുവശം തിരിച്ചിടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News