ദോശ ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. ഇന്ന് രാവിലെ നമുക്ക് അരിയും ഗോതമ്പും മൈദയും ഒന്നും ഉപയോഗിക്കാതെ ഒരു വെറൈറ്റി ദോശ ഉണ്ടാക്കിയാലോ ? ക്രിസ്പി ആയ കിടിലം അവല്‍ ദോശ സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
പച്ചരി 4 കപ്പ്
അവല്‍ ഒരു കപ്പ്
ഉലുവ അര ടീസ്പൂണ്‍
തൈര് 4 കപ്പ്
ഉപ്പ് പാകത്തിന്
വെള്ളം പാകത്തിന്
Also Read ; മുട്ട മാത്രം മതി; ഈ കറിയുണ്ടെങ്കില്‍ ഉച്ചയ്ക്ക് ചോറുണ്ണാന്‍ വേറൊന്നും വേണ്ട !
തയ്യാറാക്കുന്ന വിധം
ആദ്യം പച്ചരിയും അവലും ഉലുവയും കഴുകിയ ശേഷം നാല് മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക.
ശേഷം തൈര് ചേര്‍ത്ത് അരച്ചെടുക്കുക.
മാവ് ആറോ ഏഴോ മണിക്കൂര്‍ പുളിക്കന്‍ വയ്ക്കണം.
മാവ് പുളിച്ചതിന് ശേഷം ഒന്നു കൂടി ഇളക്കുക.
ശേഷം പാകത്തിന് ഉപ്പ് ചേര്‍ക്കുക.
ഒരു തവി മാവ് ദോശക്കല്ലില്‍ ഒഴിച്ച് അടച്ചുവച്ച് വേവിക്കുക.
Also Read : ബക്കറ്റ് ചിക്കന്‍ എന്ന വന്‍മരം വീണു; ഇനി ബാരല്‍ ബീഫ്, ഫുള്‍ പോത്തിനെ നിര്‍ത്തിച്ചുട്ട് യുട്യൂബര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here