അരിദോശയും ഗോതമ്പ് ദോശയും മടുത്തോ? ഞൊടിയിടയില്‍ ഒരു കിടിലന്‍ ദോശ

Dosa

ദോശ ഇഷ്ടമില്ലാത്ത ആളുകള്‍ ഉണ്ടാകില്ല. എന്നും അരിദോശയും ഗോതമ്പ് ദോശയും ശീലമാക്കിയവരാണ് നമ്മള്‍. എന്നാല്‍ ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ രുചിയില്‍ മൈദ ദോശ തയ്യാറാക്കിയാലോ ? നല്ല ക്രിസ്പി മൈദ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

Also Read : ഒട്ടും വഴുവഴുപ്പില്ലാതെ കുഴഞ്ഞുപോകാതെ വെണ്ടയ്ക്ക മെഴുക്കുപുരട്ടിയുണ്ടാക്കാന്‍ ഒരെളുപ്പവഴി !

ചേരുവകള്‍

മൈദ- മൂന്നു കപ്പ്

മുട്ട – രണ്ടെണ്ണം

നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് – പാകത്തിന്

Also Read : പഞ്ചസാര വേണ്ടേ വേണ്ട ! പഞ്ഞിപോലെ സോഫ്റ്റായ മധുരമൂറും കേക്ക് റെഡി

തയ്യാറാക്കുന്ന വിധം

മൈദയും മുട്ടയും ആവശ്യത്തിനു വെള്ളത്തില്‍ ഉപ്പ് ചേര്‍ത്തു കലക്കിവയ്ക്കുക.

ചൂടായ ദോശക്കല്ലില്‍ അല്‍പം നെയ്യ് പുരട്ടുക.

ഒരു വലിയ സ്പൂണില്‍ ദോശക്കൂട്ടെടുത്ത് അതിന്മേല്‍ ഒഴിച്ച് പരത്തുക.

ഒരു തവണ തിരിച്ചിട്ട ശേഷം പുറത്തെടുത്ത് മുകളില്‍ അല്‍പം നെയ്യ് തേക്കുക.

ചെറിയ ചുവപ്പ് നിറമാകുമ്പോള്‍ ദോശക്കല്ലില്‍ നിന്നും മാറ്റുക

Also Read : കഷ്ണങ്ങളൊന്നും ഉടയാതെ നല്ല കുറുകിയ സാമ്പാര്‍ തയ്യാറാക്കാന്‍ ഒരു എളുപ്പവഴി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News