നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പ്രഭാതഭക്ഷണമാണ് ഇടിയപ്പം. എന്നാല്‍ ഇടിയപ്പം ഉണ്ടാക്കുന്നത് ഒരു ടാസ്‌ക് തന്നെയാണ്. അതിന്റെ മാവ് കുഴയ്ക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. ഇനിമുതല്‍ നല്ല സോഫ്റ്റ് ഇടിയപ്പം ഒരു വെറൈറ്റി രീതിയില്‍ നമുക്ക് ഉണ്ടാക്കിയാലോ? സാധാരണ ഇടിയപ്പത്തിന്റെ മാവ് കുഴയ്ക്കുന്നത് ചൂടുവെള്ളത്തിലാണ്.
Also Read : ചിക്കന്‍കറി ഉണ്ടാക്കുകയാണോ? സവാള പെട്ടന്ന് വഴറ്റിയെടുക്കാന്‍ ഇതാ ഒരു എളുപ്പവഴി
എന്നാല്‍ ഇനിമുതല്‍ നിങ്ങള്‍ വെള്ളത്തിന് പകരം അല്‍പം തേങ്ങാപ്പാലില്‍ ഇടിയപ്പത്തിന്റെ പൊടി കുഴച്ചെടുത്ത് നോക്കൂ. ഇത് നിങ്ങളുടെ ഇടിയപ്പത്തിന്റെ ടേസ്റ്റ് വര്‍ദ്ധിപ്പിക്കും. തേങ്ങാപ്പാലില്‍ കുഴച്ചെടുത്ത ഇടിയപ്പം വളരെയധികം സോഫ്റ്റ് ആയിരിക്കും. ഇത് ഇടിയപ്പം ഡ്രൈ ആവാതെ നല്ല സോഫ്റ്റ് ആക്കി അല്‍പം ഈര്‍പ്പത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
ഇടിയപ്പത്തിന് മാവ് കുഴക്കുമ്പോള്‍ വെളിച്ചെണ്ണക്ക് പകരം നെയ്യ് ചേര്‍ത്ത് ഒരു തവണ കുഴച്ച് നോക്കൂ. മാവ് കുഴക്കുമ്പോള്‍ തന്നെ ചൂടുവെള്ളം ചേര്‍ത്ത് അതിലേക്ക് നെയ്യ് മിക്സ് ചെയ്ത് ഉപ്പും ചേര്‍ത്ത് ഒന്ന് കുഴച്ചാല്‍ മാവ് അപ്പോള്‍ തന്നെ സോഫ്റ്റ് ആയിമാറുന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കാം.
നെയ്യും തേങ്ങാപ്പാലും മാത്രമല്ല നല്ല സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാന്‍ അല്‍പം ചോറും കുഴച്ച് ചേര്‍ക്കാവുന്നതാണ്. ഇടിയപ്പത്തിന് മാവ് തയ്യാറാക്കുമ്പോള്‍ അല്‍പം ചോറ് കൂടി ചേര്‍ത്ത് നല്ലതുപോലെ പേസ്റ്റ് പരുവത്തില്‍ കുഴച്ചെടുത്ത് അത് കൊണ്ട് ഒന്ന് ഇടിയപ്പം ഉണ്ടാക്കി നോക്കൂ. ഇതിന്റെ ടേസ്റ്റിനോടൊപ്പം ഇടിയപ്പം നല്ല സോഫ്റ്റും ആയിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here