അരി ദോശ കഴിച്ച് മടുത്തോ? മത്തങ്ങയുണ്ടെങ്കില്‍ ഒരു കിടലന്‍ ദോശ റെഡി

pumpkin dosa

എന്നും രാവിലെ അരി ദോശ കഴിച്ച് മടുത്തവരാണോ നിങ്ങള്‍ ? എന്നാല്‍ മത്തങ്ങയുണ്ടെങ്കില്‍ ഒരു കിടലന്‍ ദോശ റെഡിയാക്കാം. സിംപിളായി മത്തങ്ങ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

അരി – 2 കപ്പ്

ഉഴുന്ന് – 1/4 കപ്പ്

ഉലുവ – 1/4 സ്പൂണ്‍

മത്തങ്ങ – 1/2 കപ്പ്

ജീരകം – 1 സ്പൂണ്‍

ചുവന്ന മുളക് – 1/2 സ്പൂണ്‍

ഉപ്പ് – 1 സ്പൂണ്‍

നെയ്യ് / എണ്ണ – 2 സ്പൂണ്‍

Also Read : വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’; വീട്ടമ്മക്ക് നഷ്ടമായത് 14 ലക്ഷം രൂപ

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും ഉലുവയും 4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു നന്നായി അരച്ചെടുക്കുക.

ഈ മാവ് 8 മണിക്കൂര്‍ അടച്ചുവയ്ക്കാം. ശേഷം ഉപ്പു ചേര്‍ത്തു നന്നായി കലക്കി വയ്ക്കുക.

മത്തങ്ങ, ജീരകം, ചുവന്ന മുളക് എന്നിവ ചേര്‍ത്തു നന്നായി അരച്ചെടുക്കുക

ഈ അരപ്പു മാവിലേക്കു ചേര്‍ത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.

കല്ല് ചൂടാകുമ്പോള്‍ നെയ്യ് തേച്ച് മാവ് ഒഴിച്ചു പരത്തി രണ്ടു വശവും വേവിച്ച് എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News