കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമാകുന്ന മണിപ്പുട്ടായാലോ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ്

കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമാകുന്ന മണിപ്പുട്ടായാലോ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ്. നല്ല രുചിയോടെ വളരെ സിംപിളായി മണിപ്പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

അരിപ്പൊടി – 1 കപ്പ്

വെള്ളം – അരക്കപ്പ്

ഉപ്പ്

പഞ്ചസാര

തേങ്ങ

തേങ്ങാപ്പാൽ – 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

അരിപ്പൊടി ഇട്ട് ആവശ്യത്തിനു മാത്രം ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്കു അരക്കപ്പ് തിളച്ച വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക

അതു ചെറിയ ഉരുളകളാക്കുക

.ഈ ഉരുളകളും തേങ്ങയും പുട്ടുകുറ്റിയിൽ നിറച്ച് പതിനഞ്ചു മിനിറ്റ് ആവികയറ്റുക.

മറ്റൊരു പാനിൽ തേങ്ങാപ്പാലിൽ പഞ്ചസാര മിക്സ് ചെയ്ത് ഒന്നു ചൂടാക്കുക

ആവികയറ്റിയ മണിപ്പുട്ട് തേങ്ങാപ്പാലിലിട്ടു നന്നായി മിക്സ് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration