അരിപ്പൊടിയുണ്ടോ വീട്ടില്‍? വെറും 5 മിനുട്ടിനുള്ളില്‍ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം നീര്‍ദോശ

അരിപ്പൊടിയുണ്ടോ വീട്ടില്‍? വെറും 5 മിനുട്ടിനുള്ളില്‍ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം നീര്‍ദോശ. നല്ല കിടിലന്‍ രുചിയില്‍ നീര്‍ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

Also Read : അളിയാ… പെങ്ങളുടെ ഫോട്ടോക്ക് താരത്തിന്റെ കമന്റ്; മാളവികയുടെ പ്രണയം ഉറപ്പിച്ച് ആരാധകരും

ചേരുവകള്‍

അരിപ്പൊടി -1കപ്പ് (ഇടിയപ്പം അല്ലെങ്കില്‍ പത്തിരിപ്പൊടി )

തേങ്ങ തിരുമ്മിയത് -1/2 കപ്പ്

വെള്ളം – 1 1/2 മുതല്‍ 2 കപ്പ് വരെ ആകാം

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം അരിപ്പൊടി 1കപ്പ് വെള്ളം ഒഴിച്ച് നന്നായി കട്ട ഇല്ലാതെ ഇളക്കുക.

മിക്‌സിയില്‍ അരിപ്പൊടി മിശ്രിതം, തേങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് ബാക്കി വെള്ളവും ചേര്‍ത്ത് നന്നായി പത വരുന്നത് വരെ അടിച്ചെടുക്കുക.

Also Read : ദളിത് യുവതിയെ മൂത്രം കുടിപ്പിച്ചു, നഗ്നയാക്കി മർദിച്ചു; കാരണം കൊള്ളപ്പലിശ നൽകാത്തതിനാൽ

അതിനു ശേഷം ഒരു പാന്‍ വെച്ചു വളരെ കനം കുറച്ചു ദോശ ചുട്ടെടുക്കുക.

ഈ ദോശ മറിച്ചിടരുത്. തേങ്ങാപാല്‍ ചേര്‍ത്ത് നീര്‍ ദോശ കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here